മുഹമ്മദ് നിജാസിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ ഒരുമിക്കുന്നു
വണ്ടൂര്‍: പത്രവിതരണത്തിനിടെ വാഹനാപകടത്തില്‍ പരുക്കേറ്റു രണ്ടു മാസത്തോളമായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവാലി പഞ്ചായത്തിലെ തായംങ്കോട് ചെട്ടിയന്‍തൊടിക അബ്ദുല്‍ നാസറിന്റെ മകന്‍ മുഹമ്മദ് നിജാസി (16)ന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ ഒരുമിക്കുന്നു. ഇതിനായി മുഹമ്മദ് നിജാസ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.
ജൂണ്‍ 16നായിരുന്നു അപകടം നടന്നത്. കാപ്പിലില്‍ പുലര്‍ച്ചെ പത്രവിതരണത്തായി സൈക്കിളില്‍ പോകുന്നതിനിടെ എതിരേ വന്ന കാര്‍ കുട്ടിയെ ഇടിച്ചുതെറിപ്പിച്ചു. തലയ്ക്കു മാരകമായി പരുക്കേറ്റ കുട്ടിയെ ഉടന്‍തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും നിജാസിനു പൂര്‍വസ്ഥിതിയിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഓര്‍മ നഷ്ടപ്പെട്ടു ചലമില്ലാതെ കിടക്കുകയാണ്.
പിതാവ് കൂലിപ്പണിക്കാരനായതിനാല്‍ കുടുംബത്തിന്റെ നിത്യച്ചെലവിനുകൂടി വക കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ്. നിജാസിനെ കൂടാതെ രണ്ടു പെണ്‍ മക്കളാണുള്ളത്. ചികിത്സാ ചെലവ് ഇതിനകംതന്നെ അഞ്ചു ലക്ഷം രൂപയായി. തുടര്‍ ചികിത്സയ്ക്കു ഭീമമായ തുയ്വേണ്ടിവരുമെന്നതിനാലാണ് പാറക്കല്‍ വിനോദ് ചെയര്‍മാനും എം.ടി റഷീക് കണ്‍വീനറുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ചത്.
വണ്ടൂര്‍ കനറാ ബാങ്കില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: സി.എന്‍.ആര്‍.ബി 0000858. ഐ.എഫ്.സി കോഡ്: 08581010 68493. ഫോണ്‍: 9447418484, 9447749284.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."