HOME
DETAILS
MAL
ചേളാരിയിലെ കിളിമരത്തെ സംരക്ഷിക്കാന്‍ 'സംരക്ഷണവലയം'
backup
August 18 2017 | 05:08 AM
തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സിക്ക് മുന്പില് ദേശീയപാതയിലുള്ള ചീനിമരം മുറിച്ചുമാറ്റരുതെന്ന ആവശ്യവുമായി പ്രകൃതിസ്നേഹികള്‍ സംരക്ഷണ വലയം തീര്‍ത്തു. വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമടക്കം നൂറുകണക്കിന് പേര് പരിപാടിയില്‍ സംബന്ധിച്ചു.
നൂറുകണക്കിന് കിളികള്‍ കൂട്കെട്ടി താമസിക്കുന്ന ഈ 'കിളിമരം' റോഡ് വികസനത്തിന്റെ പേരില്‍ വെട്ടിമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മരം സംരക്ഷിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവണമെന്നും പ്രകൃതിസ്നേഹികള്‍ ആവശ്യപ്പെട്ടു.
സംഗമം കവി പി.എല്‍ ശ്രീധരന് ഉദ്ഘാടനം ചെയ്തു. യു ജയപ്രകാശ് അധ്യക്ഷനായി. കെ ഗോവിന്ദന്‍കുട്ടി, കള്ളിയില്‍ സവാദ്, എ.പി സലീം, കെ.ടി ജാഫര്‍, രജീഷ് ചേളാരി, ഷാജി ചേളാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."