തൊടുപുഴ ജനമൈത്രി പൊലിസ് കാന്റീന്‍ വീണ്ടും തുറന്നു
തൊടുപുഴ: തൊടുപുഴ ജനമൈത്രി പൊലിസ് കാന്റീന്‍ വീണ്ടും തുറന്നത് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമായി. അറ്റകുറ്റപണികള്‍കായി രണ്ടരമാസമായി കാന്റീന്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
നിത്യേന ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന ഈ മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കാണ് ഏറെ ആശ്വാസം. പതിവ് ഭക്ഷണങ്ങളോടൊപ്പം പുതിയ വിഭവങ്ങളും ഇനി കാന്റീനില്‍ ലഭിക്കും.
ചിക്കന്‍ ബിരിയാണി, ചിക്കന്‍ ഫ്രൈ, ചപ്പാത്തി, വിവിധതരം ജ്യൂസുകള്‍, ഷെയ്ക്കുകള്‍ തുടങ്ങിയവയും ഇവിടെ ലഭ്യമാക്കുമെന്ന് നടത്തിപ്പിന്റെ ചുമതലയുള്ള ജനമൈത്രി പൊലിസ് അറിയിച്ചു.
ജ്യൂസുകളും ഷെയ്ക്കുകളും അഞ്ച് രൂപ കുറച്ചാണ് നല്‍കുന്നത്. മീഡിയം ബിരിയാണിക്ക് അറുപത് രൂപയും ഊണിന് 35 രൂപയുമാണ് വില. ചിക്കന്‍ െ്രൈഫ, ബീഫ് ഫ്രൈ 60, മീന്‍കറിക്കും ഫ്രൈയ്ക്കും 30, ചായ, കാപ്പി എന്നിവയ്ക്ക് ഏഴ്, ദോശ, ഇഡലി, അപ്പം, ഇടിയപ്പം എന്നിവയ്ക്ക് ആറ് എന്നിങ്ങനെയാണ് വില.
പൊറോട്ട, ചപ്പാത്തി എന്നിവയ്ക്ക് ഏഴ് രൂപയും കപ്പയ്ക്ക് 20 രൂപയുമാണ്.
മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉള്‍പ്പെടെ 13 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്കായി ചെലവഴിച്ചത്. സി.ഐ എന്‍. ജി ശ്രീമോന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ വി.സി വിഷ്ണുകുമാര്‍ ഉള്‍പ്പടെ ഒമ്പതംഗ കമ്മിറ്റിയ്ക്കാണ് കാന്റീന്‍ നടത്തിപ്പിന്റെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."