കളമശ്ശേരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
കളമശ്ശേരി: കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍ക്ക് മര്‍ദനമേറ്റ സംഭവത്തെ ചൊല്ലി ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. വികസനകാര്യ അധ്യക്ഷ റുഖിയ ജമാലിന് മര്‍ദനമേറ്റ സംഭവത്തിലും പൊലിസ് നടപടിയില്ലാത്തതിലും പ്രതിഷേധിച്ച് പ്രമേയം പാസാക്കണമെന്ന് കോണ്‍ഗ്രസിലെ സുല്‍ഫത്ത് ഇസ്മായില്‍ ആവശ്യപ്പെട്ടതോടെയാണ് ബഹളംതുടങ്ങിയത്.
ഇക്കാര്യം കൗണ്‍സിലില്‍ ഉന്നയിക്കേണ്ടെന്നും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് സംഘട്ടനത്തിന് കാരണമെന്നും സി.പി.എമ്മിലെ ബിജു മോഹന്‍ പറഞ്ഞു. സംഭവം നഗരസഭ ഭരണത്തെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും കൗണ്‍സില്‍ ഇക്കാര്യം അംഗീകരിക്കാന്‍ പറ്റില്ലെന്നും സി.പി.എമ്മിലെ എന്‍.രവിയും പറഞ്ഞു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിലെ വഹാബ് അമ്പത്തൊന്ന് വെട്ടൊന്നും ഏറ്റില്ലായെന്ന് പറഞ്ഞത് എന്‍.രവിയെയും ബിജു മോഹനനെയും ചൊടിപ്പിച്ചു. ഇവര്‍ വഹാബിനെതിരെ ഒച്ചവെച്ചതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കത്തിലായി.
ശേഷം സംസാരിച്ച സി.പി.എമ്മിലെ മൈമൂനത്ത് അഷറഫും ബിന്ദു മനോഹരനും റുഖിയ ജമാലിനെ മര്‍ദിച്ചതില്‍ സ്ത്രീയെന്ന നിലയിലും കൗണ്‍സിലറെന്ന നിലയിലും പ്രതിഷേധമുണ്ടെന്നു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."