വടിവാള്‍ ആക്രമണം; മൂന്ന് പേര് അറസ്റ്റില്‍
ആലുവ: നഗരത്തില്‍ നടന്ന വടിവാള്‍ ആക്രമണ കേസിലെ പ്രധാന പ്രതിയടക്കം മൂന്ന് പേര് അറസ്റ്റിലായി. ആലുവ തായിക്കാട്ടുകര എസ്.എന്‍ പുരം വള്ളൂരകത്തൂട്ട് വീട്ടില്‍ സൈജുവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി തായിക്കാട്ടുകര കെ.എസ്.ആര്.ടി.സി ഗ്യാരേജിന് സമീപം മുക്കത്ത് പ്ലാസ ബില്‍ഡിങില്‍ കൊച്ചു വീട്ടില്‍ ശ്രീജിത്ത് എന്ന ബിലാല്‍ (22), നാലാം പ്രതി അശോകപുരം പള്ളിക്കുന്ന് തെറ്റളിയില് വീട്ടില്‍ എബിന് (20), അഞ്ചാം പ്രതി കളമശ്ശേരി പുത്തലത്ത് കടവിന് സമീപം വാടകക്ക് താമസിക്കുന്ന തിരുനിലത്ത് വീട്ടില്‍ രഞ്ജിത്ത് (22), എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞയാഴ്ച രാത്രി എട്ട് മണിയോടെയാണ് എസ്.എന്‍.പുരത്ത് വച്ച് ഇവര്‍ സംഘം ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. തലനാരിഴക്ക് രക്ഷപ്പെട്ട യുവാവ് ഇപ്പോഴും ചികിത്സയിലാണ്. കേസിലെ മൂന്നാം പ്രതിയും ഒളിവില്‍ കഴിയുകയും ചെയ്യുന്ന എസ്.എന്‍.പുരം ചേലാകുന്ന് വീട്ടില്‍ ടിന്റുിവിന് വെട്ടേറ്റ യുവാവുമായുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലിസ് പറഞ്ഞു.
കേസില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ആലുവ ഡിവൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം സി.ഐ വിശാല്‍ ജോണ്സണ്, എസ്.ഐ ഫൈസല്‍, സബ് ഇന്‍സ്പെക്ടര്‍മാരായ നിയാസ്, റെജി രാജ്, അസി. സബ് ഇന്‍സ്പെക്ടര്‍ ഡിക്സണ്‍, സീനിയര്‍ ഓഫിസര്‍മാരായ സിജന്, ബിജു, സാബു, സജീവ്, സുരേഷ് കമാര് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."