HOME
DETAILS

ആലപ്പുഴയുടെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

  
backup
August 18 2017 | 07:08 AM

%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b5

 

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ നവീകരിച്ച ഔദ്യോഗിക വെബ്‌സൈറ്റ് ജില്ല കളക്ടര്‍ വീണ എന്‍.മാധവന്‍ ഉദ്ഘാടനം ചെയ്തു. ംംം.മഹമുുൗ്വവമ.ഴീ്.ശി എന്ന സൈറ്റ് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് നവീകരിച്ചത്. ജില്ലയുടെ രൂപീകരണത്തിന്റെ അറുപതാം വാര്‍ഷികവേളയിലാണ് നവീകരിച്ച സൈറ്റിന്റെ പ്രകാശനം.
ഏവര്‍ക്കും എളുപ്പത്തില്‍ വായിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും കഴിയുംവിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ജില്ലയില്‍ നടന്ന പ്രധാന പരിപാടികളുടെ ചിത്രങ്ങളോടെയുള്ള ഹോംപേജ് ആകര്‍ഷകമാണ്.
ആലപ്പുഴയെ കുറിച്ച്, ജില്ല കളക്ടര്‍, പുതിയ വാര്‍ത്തകള്‍, പത്രക്കുറിപ്പുകള്‍, ഗാലറി തുടങ്ങിയവയിലേക്കുള്ള ലിങ്ക് ഹോംപേജില്‍ കിട്ടും. ഇതോടൊപ്പം സൈറ്റ്മാപ്പ്, പ്രത്യേക പരിഗണന കിട്ടേണ്ട വ്യക്തികള്‍ക്കായി സ്‌ക്രീന്റീഡര്‍ സംവിധാനം, സഹായം, ബന്ധപ്പെടേണ്ട വിലാസം എന്നിവയും കിട്ടും. പ്രധാനപേജുകളിലേക്കു എളുപ്പത്തില്‍ പോകാന്‍ തംബ്‌നയിലോടെ ചിഹ്നങ്ങളും നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍ മറ്റ് പ്രധാന സഹായ നമ്പരുകള്‍, പ്രധാന വെബ് വിലാസങ്ങളിലേക്കുള്ള ജാലകം എന്നിവയും ഹോം പേജില്‍ ശ്രദ്ധേയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് നല്‍കുന്ന ജില്ലയിലെ പരിപാടികളുടെയും വികസനത്തിന്റേയും വാര്‍ത്തകളാണ് പുതിയ വാര്‍ത്തയായി നല്‍കിയിട്ടുള്ളത്.
ആലപ്പുഴയുടെ ലഘുചരിത്രത്തോടെയാണ് ചിത്രസഹായത്തോടെ ആലപ്പുഴയെ കുറിച്ച് അവതരിപ്പിച്ചിട്ടുള്ളത്. 1957 മുതലുള്ള ജില്ല കളക്ടര്‍മാരുടെ പട്ടികയും നിലവിലെ ജില്ല കളക്ടറുടെ ചിത്രവും ബന്ധപ്പെടേണ്ട വിവരവും ഇതില്‍ ലഭ്യമാണ്. പ്രധാന പരിപാടികളുടെ മാസംതോറുമുള്ള ശേഖരമുപയോഗിച്ചാണ് ഗാലറി തയ്യാറാക്കിയിട്ടുള്ളത്. ചരിത്രം, അതിര്‍ത്തികള്‍, നദികള്‍, കാലാവസ്ഥ എന്നിവ വിശദമായി സൈറ്റില്‍ കാണാനാകും. ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍ ഉള്‍പ്പടെയുള്ള പ്രാദേശിക സര്‍ക്കാരുകള്‍, താലൂക്ക്-വില്ലേജ് അടിസ്ഥാനത്തില്‍ പ്രധാനപ്പെട്ട സ്ഥലങ്ങള്‍, ജനസംഖ്യ വിവരം, പാര്‍ലമെന്റ്, നിയമസഭ, പ്രാദേശിക സര്‍ക്കാര്‍ ജനപ്രതിനിധികള്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും കൂടുതല്‍ എന്ന വിഭാഗത്തില്‍ നിന്നറിയാം. റവന്യു വകുപ്പ്, ജില്ല സൈനിക ക്ഷേമം, ജില്ല സപ്ലൈ ഓഫീസ് എന്നിവടങ്ങിലെ വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷ ഫോറങ്ങള്‍, വിവിധ ഓഫീസുകളുടെ പൗരാവകാശരേഖകള്‍, ഓഫീസുകളുടെ ബന്ധപ്പെടേണ്ട വിലാസം എന്നിവയും സൈറ്റില്‍ നിന്ന് ലഭിക്കും.
ജില്ലയിലെ പാചകവാതക വിതരണക്കാര്‍, ഗ്യാസ് ഏജന്‍സികള്‍, പെട്രോള്‍ ബങ്കുകള്‍, തപാലാഫീസുകള്‍, ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ എന്നിവയുടെ വിവരങ്ങളും ആര്‍.ടി.എ. യോഗത്തിന്റെ അജണ്ടയും മിനനുട്‌സും സൈറ്റില്‍ ലഭ്യമാണ്. ടൂറിസം, ടെന്റര്‍ വിവരങ്ങള്‍, തിരഞ്ഞെടുത്ത നിയമങ്ങളും ചട്ടങ്ങളും, തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഉത്തരവുകള്‍, വിവരാവകാശവുമായി ബന്ധപ്പെട്ടവര്‍, 2001, 2011 വര്‍ഷങ്ങളിലെ കാനേഷുമാരി വിവരങ്ങള്‍, വെബ് സൈറ്റ് നയം എന്നിവയും ഉള്‍പ്പെടുന്ന സമഗ്രപരിഷകരണമാണ് എന്‍.ഐ.സി. ജില്ല ഓഫീസര്‍ പി. പാര്‍വതിദേവിയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ളത്. ചടങ്ങില്‍ എ.ഡി.എം. എം.കെ. കബീര്‍, ആര്‍.ഡി.ഒ. എസ്. മുരളീധരന്‍പിള്ള, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എം. വേണുഗോപാല്‍, അസിസ്റ്റന്റ് എഡിറ്റര്‍ എ. അരുണ്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് അസിസ്റ്റന്റ് കെ. മോഹനന്‍, ഡെപ്യൂട്ടി കളക്ടര്‍ അതുല്‍ എസ്. നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago