HOME
DETAILS
MAL
യുവജന പ്രതിരോധവും റാലിയും നടത്തി
backup
August 18 2017 | 08:08 AM
ആലത്തൂര്‍: നവലിബറല്‍ നയങ്ങളെ ചെറുക്കുക മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ ആലത്തൂര്‍ ബ്ലോക്ക് കമ്മിറ്റി യുവജന പ്രതിരോധവും റാലിയും നടത്തി. ടി.ബി യില്‍ നിന്ന് ആരംഭിച്ച റാലി സ്വാതി ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എന്‍.എന്‍ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എന്‍. രാജ് കുമാര്‍ അധ്യക്ഷനായി. മുഹമ്മദലി ഷിഹാബ് ഗോരഖ് പൂരിലെ കൊലപാതകത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.സി പ്രമോദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി. ചെന്താമരാക്ഷന് സംസാരിച്ചു. എം. രാജേഷ് സ്വാഗതവും പി.കെ രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."