ഭാഷാശേഷിയില്‍ സമ്പൂര്‍ണ നേട്ടം: ജില്ലാതല പ്രഖ്യാപനം ഇന്ന്
പാലക്കാട്: പൊതുവിദ്യാലയങ്ങളിലെ അഞ്ച് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ മാതൃഭാഷാ പഠനിലവാരം ഉയര്‍ത്തുന്നതിന് സര്‍വശിക്ഷാ അഭിയാന് സംസ്ഥാനതലത്തില്‍ നടത്തുന്ന 'മലയാളത്തിളക്കം' പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനം ഇന്ന് വൈകിട്ട് 3.30ന് തൃക്കടീരി സെന്ററില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന് നിര്‍വഹിക്കും. കുട്ടികളുടെ ഭാഷാ അടിസ്ഥാന ശേഷി ഉയര്‍ത്തുന്നതിനും മെച്ചപ്പെട്ട ഭാഷാ പഠനം ഉറപ്പുവരുത്തുന്നതിനുമാണ് മലയാളത്തിളക്കം പദ്ധതി നടപ്പാക്കിയത്. തൃക്കടീരി പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും 'മലയാളത്തിളക്കം' പദ്ധതി പൂര്‍ത്തീകരിച്ച് ലക്ഷ്യം നേടിയ ആദ്യ പഞ്ചായത്തായി തൃക്കടീരി. ജില്ലയില്‍ അകത്തേത്തറ, എരിമയൂര്‍, ഓങ്ങല്ലൂര്‍ പഞ്ചായത്തുകളിലും പഠനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നാരായണന് അധ്യക്ഷനാവും. പരിപാടിയില്‍ കുട്ടികളുടെ ഭാഷാശേഷി പ്രകടനങ്ങളും പ്രദര്‍ശനങ്ങളും നടക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യു. രാജഗോപാല്‍, കെ. സന്ധ്യ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."