പാസ്‌പോര്‍ട്ട് പുതുക്കാന്‍ നേരിട്ട് ഹാജരാവണം: എംബസി നിലപാടില്‍ വലഞ്ഞ് സഊദി പ്രവാസികള്‍
റിയാദ്: പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഉടമകള്‍ നേരിട്ട് എംബസിയില്‍ ഹാജരാവണമെന്ന പുതിയ നിലപാട് സഊദിയിലെ പ്രവാസികള്‍ക്ക് ദുരിതമാകുന്നു.
അതിബൃഹത്ത് രാജ്യമായ സഊദിയില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് തികച്ചും അപ്രായോഗികമാണെന്നാണ് പ്രവാസികള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ ഇത് വലയ്ക്കുന്നത് സഊദിയുടെ വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളെയാണ്.
സഊദിയുടെ ചില ഭാഗങ്ങളില്‍ നിന്നും എംബസി സ്ഥിതി ചെയ്യുന്ന റിയാദിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ആയിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിക്കണം. ഇതുവരെ പാസ്‌പോര്‍ട്ടുകള്‍ പുതുക്കാനും മറ്റു സേവനങ്ങള്‍ക്കുമുള്ള ഇടനില ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന വി എസ എഫ് ഓഫീസുകള്‍ക്ക് കരാര്‍ പുതുക്കി നല്‍കിയില്ലെന്നാണ് വിവരം.
സഊദിയുടെ പട്ടണങ്ങളില്‍ ഇത്തരം ഓഫിസുകള്‍ ഉള്ളതിനാല്‍ പ്രവാസികള്‍ക്ക് ഇവരെ സമീപിച്ചാല്‍ മതിയായിരുന്നു. അതുമല്ലെങ്കില്‍ റിയാദിലേക്ക് പോകുന്നവരുടെ കൈയ്യില്‍ പാസ്‌പോര്‍ട്ട് കൊടുത്തയച്ചു പുതുക്കുകയും ചെയ്യാമായിരുന്നു . ഈ സൗകര്യങ്ങളെല്ലാം ഒഴിവാക്കിയാണ് പാസ്‌പോര്‍ട്ട് ഉടമ നേരിട്ട് എംബസിയില്‍ എത്തണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."