യു.ജി.സി നെറ്റ് നവംബര്‍ അഞ്ചിന്; അപേക്ഷ സെപ്റ്റംബര്‍ 11വരെ
മാനവിക-ഭാഷാ വിഷയങ്ങളില്‍ സി.ബി.എസ്.ഇ നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷ നവംബര്‍ അഞ്ചിനു നടക്കും. അഡ്മിറ്റ് കാര്‍ഡ് ഒക്ടോബര്‍ മൂന്നാം വാരം ലഭിക്കും.
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും ഫനല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ജെ.ആര്‍.എഫിന് അപേക്ഷിക്കുന്നവര്‍ക്കു 2017 നവംബര്‍ ഒന്നിനു പ്രായം 28 വയസ് കവിയരുത്. അസിസ്റ്റന്റ് പ്രൊഫസര്‍ എലിജിബിലിറ്റി ടെസ്റ്റിന് പ്രായപരിധിയില്ല.
പരീക്ഷാ ഘടനയിലും യോഗ്യതാ മാര്‍ക്കിലും ചെറിയ മാറ്റങ്ങളോടെയാണ് നെറ്റ് പരീക്ഷ നടക്കുന്നത്. പരീക്ഷാ ഫീസ് വര്‍ധിപ്പിച്ചിട്ടുമുണ്ട്. പരീക്ഷാ അപേക്ഷയ്ക്കായി ആധാര്‍ നമ്പറും വേണം. യു.ജി.സി നെറ്റ് പരീക്ഷയുടെ മാര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലും റിക്രൂട്ട്‌മെന്റിനു മാനദണ്ഡമാകും.
ജനറള്‍ കാറ്റഗറിക്ക് 1,000, ഒ.ബി.സി നോണ്‍ ക്രീമിലിയര്‍ 500, പച്ടികജാതി പട്ടികവര്‍ഗം 250 എന്നിങ്ങനെയാണ് അപേക്ഷാ ഫീസ്.
അപേക്ഷിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും www.cbsenet.nic.in സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 11
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."