HOME
DETAILS

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാ പരിരക്ഷയും ഉറപ്പാക്കും: മന്ത്രി

  
backup
August 18 2017 | 21:08 PM

%e0%b4%87%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d-16

തിരുവനന്തപുരം: സംസ്ഥാനത്തെ മറ്റു തൊഴിലാളികള്‍ക്കുള്ള നിയമപരമായ എല്ലാ പരിരക്ഷയും കേരളത്തില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ലഭ്യമാക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ആവാസ് പദ്ധതിയുടെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം തന്നെ ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിന് അന്താരാഷ്ട്ര തൊഴിലാളി സംഘടന, കേന്ദ്ര സര്‍ക്കാര്‍ എന്നിവയുടെ പിന്തുണതേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ രേഖപ്പെടുത്തിയ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡാണ് നല്‍കുന്നത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും പദ്ധതിയില്‍ അംഗമാകാവുന്നതാണ്. ഇതിലൂടെ ലഭ്യമാകുന്ന വിവരം ആരോഗ്യം, പൊലിസ് തുടങ്ങിയ മറ്റ് വകുപ്പുകള്‍ക്കും പ്രയോജനകരമാകുമെന്നും മന്ത്രി പറഞ്ഞു.
സെപ്റ്റംബറില്‍ ആരംഭിക്കുന്ന രജിസ്‌ട്രേഷന്റെ ആദ്യ ഘട്ടത്തില്‍ അഞ്ച് ലക്ഷത്തോളം തൊഴിലാളികളെ ഉള്‍പ്പെടുത്താനാകുമെന്നാണ് കരുതുന്നതെങ്കിലും മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളെയും ഈ വര്‍ഷം തന്നെ പദ്ധതിയുടെ ഭാഗമാക്കും.
ഇതിനായി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങള്‍, ഒത്തുകൂടാറുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ചെന്ന് വിവരശേഖരണം നടത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഇതിനു പുറമേ ഓണ്‍ലൈന്‍ ആയി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കും. തൊഴിലാളികള്‍ വന്നിറങ്ങുമ്പോള്‍ തന്നെ രജിസ്‌ട്രേഷനും അവര്‍ക്ക് വേണ്ട സൗകര്യമൊരുക്കലും ലക്ഷ്യമിട്ടാണിത്.
ആവാസ് പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും 15000 രൂപയുടെ സൗജന്യ ചികിത്സ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കും. ഇതിനു പുറമേ തൊഴിലാളി മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുന്നതാണ് ആവാസ് പദ്ധതി.
പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, ബംഗാളി എന്നീ അഞ്ച് ഭാഷകളില്‍ പ്രതിപാദിക്കുന്ന ബ്രോഷറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ആവാസ് പദ്ധതിയുടെ ലോഗോ രൂപകല്‍പ്പന ചെയ്ത കോഴിക്കോട് സ്വദേശി സി.കെ.അനൂജിന് മന്ത്രി പാരിതോഷികവും നല്‍കി. തൊഴില്‍ മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മിഷണര്‍ കെ.ബിജു, അഡീഷനല്‍ ലേബര്‍ കമ്മിഷണര്‍ ജെ.അലക്‌സാണ്ടര്‍, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സോഫ്റ്റ് വെയര്‍ രൂപകല്‍പ്പന ചെയ്ത കൊല്‍ക്കത്ത ആസ്ഥാനമായ സ്മാര്‍ട്ട് ഐ.ടിയുടെ ഡയറക്ടര്‍ എസ്.കെ.ജെയിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago