ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് 22ന്
തിരുവനന്തപുരം: ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും ബാങ്ക് യൂനിയനുകളുടെ ഐക്യവേദി(യു.എഫ്.ബി.യു)യുടെ ആഭിമുഖ്യത്തില്‍ 22ന് അഖിലേന്ത്യാ പണിമുടക്ക് നടത്തും. വിവിധ ബാങ്ക് യൂനിയനുകളുടെ സംയുക്ത സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ബാങ്ക് സ്വകാര്യവല്‍ക്കരണ - ലയന നീക്കങ്ങള്‍ ഉപേക്ഷിക്കുക, കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതി തള്ളാതിരിക്കുക, മനപ്പൂര്‍വം വായ്പ കുടിശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക, കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
സമരത്തിന്റെ തുടര്‍ച്ചയായി അടുത്ത മാസം 15ന് യു.എഫ്.ബി.യുവിന്റെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ യു.എഫ്.ബി.യു സംസ്ഥാന കണ്‍വീനര്‍ സി.ഡി ജോസണ്‍, എന്‍.സി.ബി.ഇ ഭാരവാഹി ആര്. വിജയകുമാര്‍, ബി.ഇ.എഫ്.ഐ ഭാരവാഹി എസ്.എസ് അനില്‍, എ. വേണു (ഐ.എന്‍.ബി.ഒ.സി), അബ്രഹാം ഷാജി ജോണ്‍ (എ.ഐ.ബി.ഒ.സി), എം.ഡി ഗോപിനാഥ് (എ.ഐ.ബി.ഒ.എ), സഫറുള്ള (ഐ.എന്‍.ബി.ഇ.എഫ്) എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."