രാജ്യത്ത് രാഷ്ട്രീയ ധാര്‍മികത ഇല്ലാതായി: തെരഞ്ഞെടുപ്പ് കമ്മിഷണര്‍
ന്യൂഡല്‍ഹി: രാഷ്ട്രീയ ധാര്‍മികത രാജ്യത്തുനിന്ന് അന്യം വന്നുപോയതായി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി റാവത്ത്. തെരഞ്ഞെടുപ്പില്‍ ഏത് മാര്‍ഗം സ്വീകരിച്ചും ജയിക്കുകയെന്നതാണ് ഓരോരുത്തരുടെയും ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി സ്വീകരിച്ച നിലപാടുകളേയും ബിഹാറില്‍ ബി.ജെ.പിയുടെ തന്ത്രത്തിലൂടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുതിയ സര്‍ക്കാരിന് രൂപം കൊടുത്തതിനെയും പരോക്ഷമായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
'തെരഞ്ഞെടുപ്പും രാഷ്ട്രീയ പരിഷ്‌കരണങ്ങളും' എന്ന വിഷയത്തില്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം പരിപോഷിപ്പിക്കപ്പെടണമെങ്കില്‍ തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവും കാപട്യമില്ലാത്ത നിലയിലുമായിരിക്കണം. എന്നാല്‍ ഇതിന് വിരുദ്ധമായി എന്ത് വിലകൊടുത്തും ആരുമായും കൂട്ടുചേര്‍ന്നും വിജയിക്കുകയെന്ന രീതിയാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തില്‍ കണ്ടുവരുന്നത്. പണസ്വാധീനതയാണ് തെരഞ്ഞെടുപ്പിനെ സജീവമാക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി കോര്‍പ്പറേറ്റ് ഭീമന്മാരുടെ സഹായത്തോടെയാണ് പല സ്ഥാനാര്‍ഥികളും ജയിച്ച് കയറുന്നത്.
2012-13, 2015-16 സാമ്പത്തിക വര്‍ഷങ്ങളില്‍ 956.77 കോടി രൂപയാണ് ദേശീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകളില്‍ നിന്നു ലഭിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ബി.ജെ.പിക്കും രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസുമാണ്. എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയെക്കുറിച്ച് വ്യക്തമായ വിവരശേഖരണം നടത്താനുള്ള സാഹചര്യംപോലും ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. മത്സരിക്കുന്നവര്‍ കുറ്റാരോപിതരല്ലാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരമാവാധി ശ്രദ്ധിക്കേണ്ടതുണ്ടെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പാര്‍ട്ടികള്‍, രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍, പൊതുസമൂഹം, ഭരണഘടനാ വിദഗ്ധര്‍ എല്ലാവരും ചേര്‍ന്ന് ജനാധിപത്യത്തെ മാന്യമാക്കണമെന്നും അതുവഴി നല്ലരീതിയില്‍ തെരഞ്ഞെടുപ്പില്‍ പങ്കാളികളായി നല്ലനാളേക്കായി പ്രവര്‍ത്തിക്കണമെന്നും ഒ.പി റാവത്ത് പറഞ്ഞു.
ഗുജറാത്തിലെ രാജ്യസഭാ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിവാദങ്ങളാണ് തെരഞ്ഞെടുപ്പു കമ്മിഷണറുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ഓഗസ്റ്റ് എട്ടിന് നടന്ന തെരഞ്ഞെടുപ്പിന് മുന്‍പായി ആറ് എം.എല്‍.എമാരെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്.
ബി.ജെ.പി വിരിച്ച കെണിയില്‍ അകപ്പെടാതിരിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ഒളിവില്‍ പാര്‍പ്പിക്കേണ്ടി വന്ന സാഹചര്യവും ജനാധിപത്യത്തിന്റെ സുതാര്യതയെ ഇല്ലാതാക്കുന്നതായിരുന്നുവെന്ന വിമര്‍ശനം ശക്തമായിരുന്നു.
ഇതിനുപിന്നാലെ കര്‍ണാടക മന്ത്രിയുടെ ഓഫിസിലും വസതിയിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുകളും രാഷ്ട്രീയ രംഗത്ത് വലിയതോതിലുള്ള അവമതിപ്പാണ് ഉണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."