ദേശീയ പവര്‍ ലിഫ്റ്റിങ്: റെയില്‍വേ മുന്നില്‍
ആലപ്പുഴ: 42ാമത് ദേശീയ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ റെയില്‍വേ മുന്നില്‍. 48 പോയിന്റുകള്‍ നേടിയാണ് നിലവിലെ ചാമ്പ്യന്മാരായ റെയ്ല്‍വേസ് മുന്നേറ്റം തുടരുന്നത്. തൊട്ടു പിറകിലായി മഹാരാഷ്ട്ര 39 പോയിന്റുകള്‍ നേടിയിട്ടുണ്ട്. നിലവില്‍ മൂന്നാം സ്ഥാനം കൈയാളിയിരുന്ന കേരളം ഇക്കുറി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 28 പോയിന്റുകള്‍ നേടി തമിഴ്നാടാണ് മൂന്നാം സ്ഥാനത്ത്. കേരളത്തിന് ഇതുവരെ 24 പോയിന്റുകളാണ് ലഭിച്ചിട്ടുള്ളത്. നാല് ദിവസമായി ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന മേള ഇന്ന് സമാപിക്കും.
വിവിധ സംസ്ഥാനങ്ങള്‍ക്കു വേണ്ടി സൗത്ത് സോണ്‍ (ജൂനിയര്‍, 53 കിലോ) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍- നോബിള്‍ പി.എസ്, എം വിജയ്, ചന്ദ്രശേഖരന്. 59 കിലോ- കണ്ണന് വിജയന്, എസ് കേശവ പെരുമാള്‍, ഗോഗദി ദുര്‍ഗാ സത്യനാരായണന്. 66 കിലോ- പ്രസാദ്, ശ്രാവന്കുമാര്, പര്വതേശ്വരി. 74 കിലോ- അനന്തന് എസ്.പി, ഗോബി, മുഹമ്മദ് ഫര്ഹാന്. 83 കിലോ-പ്രകാശ്, കിരണ്‍ ബി തുണ്ടില്‍, എം നന്ദകുമാര്‍. സീനിയര്‍ 74 കിലോ- രാജേഷ് കുമാര്‍, പി മഹേന്ദ്രന്, ആര് വിനോദ്.
ബെഞ്ച് പ്രസ്: രാജേഷ് കുമാര്‍, ആര് മുരുകന്, അരുണ്‍ എസ് ഡെഡ്ലിഫ്റ്റ്: എസ്. തമിഴരസന്, അരുണ്‍ എസ്, ആര് മുരുകന്. വി വിമല്‍രാജ്, ജയദീപ് കൃഷ്ണ, നിലേഷ് ഗോരട്ട് മെഡല്‍ കരസ്ഥമാക്കി.
സമാപന സമ്മേളനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷനായിരിക്കും. ഗതാഗത മന്ത്രി തോമസ് ചാണ്ടി മുഖ്യഥിയായിരിക്കും. എം.എല്‍.എമാരായ എ.എം ആരിഫ്, ആര് രാജേഷ്, യു പ്രതിഭാ ഹരി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."