സ്‌കോട്‌ലന്‍ഡ് ലീഗില്‍ കളിക്കാന്‍ എന്‍.ഒ.സി: പോരാട്ടം തുടര്‍ന്ന് ശ്രീശാന്ത്
കൊച്ചി: അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് എന്‍.ഒ.സി നല്‍കാന്‍ ബി.സി.സി.ഐയോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ആജീവനാന്ത വിലക്ക് നീക്കണമെന്നും എന്‍.ഒ.സി അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്നുമായിരുന്നു ശ്രീശാന്ത് ആദ്യം നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള എന്‍.ഒ.സി അനുവദിക്കുന്ന കാര്യം ഹരജിയില്‍ അന്തിമ വിധി പറയുമ്പോള്‍ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിധി ന്യായത്തില്‍ എന്‍.ഒ.സിയെക്കുറിച്ച് പരാമര്‍ശമില്ല. ഇതാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ കാരണം.
സ്‌കോട്‌ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ എന്‍.ഒ.സി തേടിയാണ് ശ്രീശാന്ത് എത്തിയത്. ഏപ്രിലില്‍ തുടങ്ങുന്ന മത്സരങ്ങള്‍ ഒക്ടോബര്‍ വരെ നീണ്ടു നില്‍ക്കും. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഈമാസം ഏഴിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് എന്‍.ഒ.സി നല്‍കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യവുമായി ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയ ശേഷവും ബി.സി.സി.ഐ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കാന്‍ ഒരുങ്ങിയിരുന്നില്ല. ഇതിനെതിരേയാണ് താരം ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം ആദ്യം താരത്തിനെതിരായ നടപടി അനീതിയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി മലയാളി താരത്തിന് അനുകൂലമായി വിധി പറഞ്ഞതോടെ ശ്രീ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരേ ഫുള്‍ ബഞ്ചിന് ഹരജി നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തി ബി.സി.സി.ഐ ശ്രീശാന്തിനെതിരേ പകപോക്കല്‍ നടപടി തുരുകയായിരുന്നു. അതിനിടെയാണ് മുന്‍ ലോകകപ്പ് ജേതാവ് കൂടിയായ ശ്രീശാന്ത് വീണ്ടും നീതി പീഠത്തിന് മുന്നിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."