കായംകുളത്ത് എട്ടു കോടിയുടെ നിരോധിത നോട്ടുകളുമായി അഞ്ചുപേര്‍ പൊലിസ് പിടിയില്‍
കായംകുളം: ദേശീയപാതയില്‍ കൃഷ്ണപുരത്തു നിന്നും എട്ടു കോടിയോളം വരുന്ന നിരോധിത നോട്ട് കെട്ടുകളുമായി അഞ്ചു പേരെ പൊലിസ് പിടികൂടി. പാലക്കാട് സ്വദേശികളായ നാലു പേരെയും ഒരു കോഴിക്കോട് സ്വദേശിയേയുമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം സിഐ കെ.സദന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ആണ് പിടിക്കൂടിയതെന്ന് എന്ന് എസ്.പി വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.
പുലര്‍ച്ച രണ്ടു മണിയോടെ നടത്തിയ വാഹന പരിശോധനയില്‍ ആണ് നിരോധിത നോട്ടുകള്പിടികൂടിയത് കോഴിക്കോട് കൊടുവള്ളി കരിങ്ക മങ്കുഴിയില്‍ മുഹമ്മദ് നൗഷാദ് (35), പാലക്കാട് സ്വദേശികളായ ദാറുല്‍മനാര്‍ മുഹമ്മദ് ഹാരിസ് (53), ആലത്തൂര്‍ എരമയൂര്‍ വടക്കുംപുറം വീട്ടില്‍ പ്രകാശ് (52), എരമയൂര്‍ ഇറയന്ചിറ വീട്ടില്‍ അബ്ദുല്‍ റസീല്‍ (37), കൂട്ടാല കുന്നിശ്ശേരി മോഴിയില്‍ മുച്ചിയില്‍ മുക്കില്‍ വീട്ടില്‍ അഷ്റഫ് (30) എന്നിവരാണ് പിടിയിലായവര്‍. ഇവര്‍ സഞ്ചരിച്ച രണ്ടു കാറുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
എന്നാല്‍ സംഭവസ്ഥലത്തു നിന്നും ഓച്ചിറ ഭാഗത്തേക്ക് ഓടിച്ചു പോയ ഇവരോടൊപ്പമുള്ളതാണെന്നു സംശയിക്കുന്ന മറ്റൊരു കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇരു കാറുകളില്‍ നിന്നുമായി 7,092,38,00(ഏഴ് കോടി നൊണ്ണൂറ്റി രണ്ടു ലക്ഷത്തി മുപ്പത്തി എണ്ണായിരം) രൂപയുടെ 1000ത്തിന്റേയും 500റിന്റേയും നോട്ടു കെട്ടുകളാണ് പിടിച്ചെടുത്തത്.
65 ലക്ഷത്തിന്റെ അഞ്ഞൂറിന്റെ നോട്ടുകളും ബാക്കി 1000 നോട്ടുകളും ആയിരുന്നു. കാര്ബോര്ഡില് മുന്തിരിപ്പെട്ടികളിലും ചാക്കുകളിലും നിറച്ച് ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. കോയമ്പത്തൂരില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച പഴയ നോട്ടുകള്‍ കായംകുളം സ്വദേശിയില്‍ നിന്നും മാറി വാങ്ങാന്‍ എത്തിയതാണെന്നാണ് ഇവര്‍ പൊലിസിനു നല്കിയ മൊഴി. എന്നാല്‍ പരസ്പര വിരുദ്ധമായും വിശ്വസനീയമല്ലാത്ത രീതിയിലാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നതെന്നും വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ സത്യാവസ്ഥ മനസിലാക്കാന്‍ കഴിയുകയുള്ളുവെന്നും എസ്പി അറിയിച്ചു.
വരുന്ന വഴിയില്‍ നോട്ടുകള്‍ നല്‍കിയതായും സംശയിക്കുന്നതായി പോലിസ് പറഞ്ഞു ഇതിനെ കുറിച്ചും വിശദമായി അന്വേഷണം നടത്തും. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്ററഡിയില്‍ വാങ്ങുമെന്ന് എസ്പി അറിയിച്ചു. നോട്ടു കെട്ടുകളും കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."