കെഎസ്‌യു കുടുംബസംഗമം
തൃശൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പഠിച്ച കെഎസ്‌യു പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും കുടുംബസംഗമം നാളെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് കേളെജ് ഹാളില്‍ നടക്കുന്ന പരിപാടി കെഎസ്‌യു സ്ഥാപകനേതാവായ വയലാര്‍ രവി എംപി ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍. എംഎല്‍എമാരായ വി.ഡി. സതീശന്‍, വി.ടി. ബല്‍റാം, ഹൈബി ഈഡന്‍ എന്നിവര്‍ പങ്കെടുക്കും. കേളെജിലെ മുന്‍കാല പ്രിന്‍സിപ്പള്‍മാരെയും അധ്യാപകരെയും ആദരിക്കും. ഉദ്ഘാടനത്തിനുശേഷം രാജേഷ് തംബുരു അവതരിപ്പിക്കുന്ന നേരമ്പോക്ക് എന്ന പരിപാടിയും ദേജാവു ബാന്റ് അവതരിപ്പിക്കുന്ന ഓര്‍ക്കസ്ട്രയും നടക്കും. രവീന്ദ്രന്‍ വലപ്പാടിന്റെ കാന്‍ക്യൂപെറിക്ക് ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. എം.എസ്. അനില്‍കുമാര്‍, കെ.ആര്‍. ഹരിദാസ്, ജഗദീഷ് ചന്ദ്രന്‍, എ.വി. തോംസണ്‍, പ്രവീണ്‍ എം. കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."