ദേശഭക്തിയുടെ പെരുമയൊരുക്കി ആര്യംപാടം സര്‍വോദയത്തില്‍ ഭാരതീയം
വടക്കാഞ്ചേരി : ദേശഭക്തിയുടെ പെരുമയൊരുക്കി ആര്യംപാടം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഭാരതീയം നടന്നു. തൃശൂര്‍ ആര്‍ട്‌സ് ആന്റ്‌സ്‌പോര്‍ട്‌സ് അസോസ്സിയേഷന്‍ (ടാസ ) യുടെ നേതൃത്വത്തിലായിരുന്നു 'ഭാരതീയീ' സംഘടിപ്പിച്ചത്
300ല്‍ പരം കുട്ടികള്‍ പങ്കെടുത്ത ദേശഭക്തിഗാന സദസ് അനില്‍ അക്കര എം.എല്‍ എ, സിനിമാ താരങ്ങളായ കുമാരി അനിഖ, കലാമണ്ഡലം രാധിക,, എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ടാസ ജില്ലാ ചെയര്‍മാന്‍ കെ.അജിത്കുമാര്‍, അധ്യക്ഷനായി.
നിയോജക മണ്ഡലം കോ ഡിനേറ്റര്‍ എം.ശശികുമാര്‍ , മുണ്ടത്തിക്കോട് യൂണിറ്റ് പ്രസിഡണ്ട് .രാഗേഷ് രാഘവന്‍, സെക്രട്ടറി ഉദയ ബാലന്‍ , എന്‍.ആര്‍.സതീശന്‍ , എന്‍.ആര്‍ രാധാകൃഷ്ണന്‍ , കെ.ടി. ജോയ്, സിനിമാ സംവിധായകരായ റഷീദ് പാറക്കല്‍, .നൗഷാദ്, സര്‍വോദയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇ മിനി, ഹെഡ്മിസ്ട്രസ്സ് ഇ എം.വനജ എന്നിവര്‍ പങ്കെടുത്തു.
10 പാട്ടുകളാണ് ഭാരതീയത്തില്‍ ആലപിച്ചത് . രവിവര്‍മ്മ മാസ്റ്ററുടെ നേതത്വത്തില്‍ രണ്ടു മാസമായി നടത്തിയ പരിശീലനത്തിലൂടെയാണ് ഭാരതീയം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."