അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ വിജയം ചോദ്യം ചെയ്ത് ബല്‍വന്ത് സിങ് ഹൈക്കോടതിയില്‍
ഗാന്ധിനഗര്‍: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിനെതിരെ ബി.ജെ.പി ഹൈക്കോടതിയില്‍. കൂറുമാറി ബി.ജെ.പിയ്ക്ക് വോട്ടുചെയ്ത രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ബല്‍വന്ത് സിങ് രാജ്പൂത് ഹൈക്കോടതിയെ സമീപിച്ചത്. ഈ രണ്ട് വോട്ടുകള്‍ അസാധുവാക്കിയ കമ്മിഷന്റെ തീരുമാനമായിരുന്നു പട്ടേലിന്റെ വിജയത്തില്‍ നിര്‍ണായകമായത്.
ഇതു സംബന്ധിച്ച ബി.ജെ.പിയുടെ ഹരജി ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. തെരഞ്ഞെടുപ്പില്‍ പട്ടേലിന്റെ വിജയം ഉറപ്പാക്കാനും ബി.ജെ.പി വലയില്‍ വീഴാതിരിക്കാനും കോണ്‍ഗ്രസ് എം.എല്‍.എമാരെ ബംഗളുരുവിലേക്ക് മാറ്റിയിരുന്നു. ഇതും ബല്‍വന്ദ് സിങ് ഹൈക്കോടതിയില്‍ നല്കിയ ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കൂറുമാറി ബി.ജെ.പിയ്ക്ക് വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും അമിത് ഷായേയും ബി.ജെ.പി നേതാക്കളേയും ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി കാണിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്്. ഇത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെയാണ് വോട്ടുകള്‍ അസാധുവാക്കിയത്. ഇതോടെ ഫലം അഹമ്മദ് പട്ടേലിന് അനുകൂലമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."