കാര്‍ഷികവൃത്തിയില്‍ ഉമര്‍ മാസ്റ്റര്‍ക്ക് അനുഭവ ബിരുദം
മുള്ളൂര്‍ക്കര : വാഴക്കോട് മണ്ണുവെട്ടം സ്വദേശി കുറുപ്പത്ത് വളപ്പില്‍ ഉമര്‍ മാസ്റ്ററുടെ ചരിത്രവഴി തൊട്ടതെല്ലാം പൊന്നാക്കിയതിന്റേതാണ്. എല്ലാം കീഴടക്കിയത് നേരിട്ട് യുദ്ധം ചെയ്തു തന്നെ എന്ന് പറയാം . ഒടുവില്‍ മണ്ണില്‍ പൊന്നുവിളയിച്ച് കാര്‍ഷിക കേരളത്തിന്റെ നെറുകയിലേക്കും എത്തിപ്പെട്ടിരിയ്ക്കുകയാണ് ഉമര്‍ മുള്ളൂര്‍ക്കര. ചെറുതുരുത്തി ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ അധ്യാപകനായ ഉമര്‍ മാസ്റ്റര്‍ ഔദ്യോഗിക രംഗത്ത് കൈവെയ്ക്കാത്ത മേഖലകളില്ല.
എസ് ഇ ആര്‍ ടി പാം പുസ്തക നിര്‍മ്മാണ സമിതി അംഗം, അധ്യാപക പരിശീലനത്തിനായുള്ള കോര്‍ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗം, അധ്യാപക സംഘടനയായ കേരള അറബിക് മുന്‍ ഷീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ മുള്ളൂര്‍ക്കര റെയ്ഞ്ച് സെക്രട്ടറി, മുള്ളൂര്‍ക്കര ജമാ അത്ത് കമ്മിറ്റി സെക്രട്ടറിഇങ്ങിനെ പോകുന്നു ഉമര്‍ മാസ്റ്റര്‍ വഹിയ്ക്കുന്ന പദവികള്‍. ഈ തിരക്കുകള്‍ക്കിടയിലാണ് മണ്ണിനോട് പടവെട്ടി ഉമര്‍ മാസ്റ്ററുടെ കാര്‍ഷിക വൃത്തി. രണ്ട് ഏക്കര്‍ സ്ഥലത്താണ് മാസ്റ്ററുടെ കൃഷി. ഒരു ഏക്കര്‍ സ്ഥലത്ത് അത്യുല്പാദന ശേഷിയുള്ള റബ്ബറാണ്. ബാക്കി ഒരു ഏക്കര്‍ സ്ഥലത്ത് ഹരിതാഭയുടെ കുട ചൂടി ജൈവ പച്ചക്കറിയുടെ നിറവാണ് , പയര്‍, വെണ്ട വഴുതന, വിവിധയിനംപച്ചമുളക് , ചക്കരകിഴങ്ങ്, മഞ്ഞള്‍, കൂര്‍ക്ക എന്നിവ യോടൊപ്പം നേന്ത്രവാഴ കൃഷിയും കൃഷിയിടത്തെ സമൃദ്ധമാക്കുന്നു. കാര്‍ഷിക ഉല്ലന്നങ്ങള്‍ വളരെ കുറച്ച് മാത്രമെ വില്ലന നടത്താറുള്ളു ബാക്കിയെല്ലാം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സൗജന്യമായി നല്‍കുന്നു എന്നതും പ്രത്യേകത. കൃഷിയ്ക്ക് കൃഷി വകുപ്പിന്റെ സഹായം തേടുന്ന ഉമര്‍ വിത്തുകള്‍ നാട്ടിലെ മറ്റ് കര്‍ഷകരില്‍ നിന്നാണ് ശേഖരിയ്ക്കുന്നത്. ഒമാനിലും, ദുബായിയിലും പത്ത് വര്‍ഷത്തോളം ജോലി ചെയ് ത് നാട്ടില്‍ തിരിച്ചെത്തിയ ഉമര്‍ പത്താം ക്ലാസ് മുതല്‍ അക്കാദമിക് രംഗത്തെനേട്ടങ്ങളെല്ലാം വീട്ടിലിരുന്ന് പഠിച്ചാണ് വെട്ടി പിടിച്ചത്. ജോലിയോടൊപ്പം എം.എ, ഡിഗ്രി സ്വന്തമാക്കി. മദ്രസ അധ്യാപകനായും സേവനമനുഷ്ഠിച്ചു. വരും നാളുകളില്‍ കാര്‍ഷിക വൃത്തിയില്‍ കൂടുതല്‍ സജീവമാകാനാണ് തീരുമാനം കൂടുതല്‍ സ്ഥലത്തേയ്ക്ക് കൃഷി വ്യാപിപ്പിയ്ക്കാനും ഈ അധ്യാപക കര്‍ഷകന്‍ തീരുമാനമെടുത്തിട്ടുണ്ട്. മുള്ളൂര്‍ക്കര സ്‌കൂള്‍ അധ്യാപിക മുംതാസാണ് ഭാര്യ. സി.എ. വിദ്യാര്‍ഥി റബീഖ്, പ്ലസ് ടു വിദ്യാര്‍ഥിനി റെ നീസ എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."