ഏകാധ്യാപക വിദ്യാലയത്തിന് ഫര്‍ണീച്ചറുകള്‍ നല്കി
നെല്ലിയാമ്പതി: നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെറുനെല്ലി ഏക അധ്യാപക വിദ്യാലയത്തിന് ടാര്‍പോളിനും, ഫര്‍ണീച്ചറുകളും നല്കി.
നെന്മാറ നെല്ലിയാമ്പതി റോഡില്‍നിന്നും രണ്ട് കി.മീ അകലെ വനത്തിനുളളില്‍ സ്ഥിതി ചെയ്യുന്നതാണ് ചെറുനെല്ലി ആദിവാസി കോളനി.
ഏഴു വീടുകളും, ഒരു ഏകാധ്യാപക വിദ്യാലയവുമാണ് ഇവിടെയുളളത്. വിദ്യാലയം ഓലമേഞ്ഞ കുടിലിലാണ്. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ 2006 മുതല്‍ കൊല്ലങ്കോട് ബി.ആര്.സി യുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ജെ. സാജു ടാര്‍പോളിനും, മറ്റു ജീവനക്കാര്‍ ബെഞ്ച്, മേശ, വൈറ്റ് മാര്‍ക്കര്‍ ബോര്‍ഡ് നല്കി. സാധന സാമഗ്രികള്‍ മെഡിക്കല്‍ ഓഫിസറും ജീവനക്കാരും കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് കൈമാറി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ശിവദാസന്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് എന്‍. ഇന്ദിര, കെ. ഷിബു, ബി.വൈ. സന്തോഷ്കുമാര്‍, ആര്. രത്നകുമാരി, പി. രഞ്ജിനി, സി. ശ്രുതി, സീതാലക്ഷ്മി, വി. വിശാന്ത് പങ്കെടുത്തു. ജെ.ആരോഗ്യം ജോയ്സണ്‍ സ്വാഗതവും ജിതിന് ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."