ജില്ലാതല ഓണം-ബക്രീദ് മേള നാളെ മന്ത്രി ബാലന് ഉദ്ഘാടനം ചെയ്യും
പാലക്കാട്: സിവില്‍-സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് കോട്ടമൈതാനത്ത്് ജില്ലാതല ഓണം-ബക്രീദ് മേള നാളെ തുടങ്ങും. നിയമ-സാംസ്കാരിക പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി മുഖ്യപ്രഭാഷണം നടത്തും. പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരന് ആദ്യവില്പന നിര്‍വഹിക്കും.
സെപ്റ്റംബര്‍ മൂന്ന് വരെ തുടരുന്ന മേളയില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക്് 13 ഇനം അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ നിശ്ചിത അളവില്‍ ലഭ്യമാകും. പൊതുവിപണിയില്‍ കിലോക്ക് 80 രൂപ വിലയുളള ചെറുപയര്‍ 66 രൂപയ്ക്കും, 100 രൂപ വിലയുളള വെള്ള ഉഴുന്ന് 66 രൂപ, 80 രൂപയുടെ വന്‍കടല 43 രൂപ, 70 രൂപ വിലയുളള വന്‍പയര്‍ 45 രൂപ, 76 രൂപ വിലയുള്ള തുവരപരിപ്പ് 65 രൂപ, 80 രൂപ വിലയുള്ള മുളക് 56 രൂപ, 84 രൂപ വിലയുള്ള മല്ലി 74 രൂപ, 44 രൂപ വിലയുള്ള പഞ്ചസാര 22 രൂപ, 36 രൂപ വിലയുള്ള ജയ-കുറുവ അരി 25 രൂപ, 30 രൂപ വിലയുളള പച്ചരി 23 രൂപ, 40 രൂപ വിലയുളള മട്ട അരി 24 രൂപ, 160 രൂപ വിലയുളള വെളിച്ചെണ്ണ 90 രൂപ വിലകളിലാണ് മേളയില്‍ ലഭിക്കുക. സപ്ലൈകോയുടെ മറ്റ് ഔട്ട്ലെറ്റുകളില് നിന്ന് സാധനങ്ങള്‍ കൈപറ്റിയവര്‍ക്ക് മേളയിലും സാധനങ്ങള്‍ ലഭ്യമല്ല.
റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പൊതുവിപണിയെക്കാള്‍ കുറഞ്ഞ വിലക്ക് താഴെപറയുന്ന സാധനങ്ങള്‍ ലഭിക്കും. ചെറുപയര്‍ കിലോയ്ക്ക് 68 രൂപ, ചെറുപയര്‍ പരിപ്പ് - 72 , ഉഴുന്ന് (കഴുകിയത്്) 74, ഉഴുന്ന് (വേര്‍പെട്ടത്) 74, ഉഴുന്ന് (വേര്‍പെട്ടത്, കഴുകിയത്) 78, കടല -74, വന്‍പയര്‍-59, തുവര പരിപ്പ് -7074, പീസ് പരിപ്പ്-35, മുളക്-60, മല്ലി-80, ജീരകം-220, കടുക്-58, ഉലുവ-55, കാശ്മീരി മുളക്- 105, ഗ്രീന്‍ പീസ് -36, വെളളക്കടല-124, റാഗി-36 , പഞ്ചസാര-43 എന്നിവയ്ക്ക് പുറമെ വിവിധ ഇനം അരികളും റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഇവയ്ക്ക്് പുറമെ നേന്ത്രക്കായയും പച്ചക്കറികളും കുറഞ്ഞ വിലക്ക്്് ലഭിക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് എട്ട് വരെയാണ് പ്രവര്‍ത്തന സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."