ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് ഓണ്‍ലൈന്‍ സംവിധാനം
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം ഓണ്‍ലൈന്‍ സമ്പ്രദായത്തിലൂടെ ഈ വര്‍ഷം മുതല്‍ നടപ്പാക്കി ഉത്തരവായി.
സ്ഥലംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു മുതല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെയുള്ള എല്ലാ പ്രവൃത്തികളും ഓണ്‍ലൈന്‍ സമ്പ്രദായത്തിലൂടെയാണ് ചെയ്തുതീര്‍ക്കുന്നത്.
സ്വതന്ത്ര സോഫ്റ്റ് വെയര്‍ അടിസ്ഥാനത്തില്‍ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ വികസിപ്പിച്ചെടുത്ത എച്ച്.ആര്‍.ഐ.എസ് സോഫ്റ്റ് വെയര്‍ മുഖേനയാണ് ഓണ്‍ലൈന്‍ സ്ഥലംമാറ്റനടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. കെ.എസ്.ഇ. ബോര്‍ഡിലെ ഉദ്യോഗസ്ഥ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും ചര്‍ച്ച ചെയ്താണ് സ്ഥലംമാറ്റത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്.
ബോര്‍ഡിലെ 33,500 ജീവനക്കാരെ പ്രധാനപ്പെട്ട ഓഫിസുകളില്‍ കാര്യക്ഷമമായി വിന്യസിക്കുവാന്‍ ഇതുമൂലം സാധിക്കും.
കേരളത്തിലെ വടക്കന്‍ ജില്ലകളിലും മലയോരജില്ലകളായ ഇടുക്കി, വയനാട് എന്നിവിടങ്ങളിലും അനുഭവപ്പെട്ടിരുന്ന ജീവനക്കാരുടെ ക്ഷാമത്തിന് അറുതി വരുത്തുവാന്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സഹായകമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."