സ്പോണ്‍സര്‍മാര്‍ നല്‍കിയ കേസുകളില്‍ ജയിച്ച മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു
റിയാദ്: സ്‌പോണ്‍സര്‍മാര്‍ നല്‍കിയ കേസുകള്‍ക്കെതിരേ കോടതിയില്‍ ജയിച്ച ഒന്‍പതു മലയാളികള്‍ നാട്ടിലേക്ക് മടങ്ങി.
വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടു സ്‌പോണ്‍സര്‍ നല്‍കിയ പരാതി കോടതി തള്ളിയതോടെ കേസില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശികളായ മുഹമ്മദ് നിസാര്‍, ശമീര്‍, മുഹമ്മദ് ശാഫി എറണാകുളം സ്വദേശിയായ ശ്രീബന്‍ എന്നിവര്‍ നജ്‌റാനില്‍ നിന്നും മറ്റൊരു കേസില്‍ സ്‌പോണ്‍സറുടെ കള്ളക്കേസില്‍ കുടുങ്ങിയ തിരുവനന്തപുരം മലപ്പുറം സ്വദേശികളായ നജീബ്, ഷമീം, നസീര്‍, ശരീഫ്, സജി എന്നിവരാണ് ഒടുവില്‍ നാട്ടിലേക്ക് യാത്രയായത്.
സാമൂഹിക പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഇരു കേസുകളിലും ഉള്‍പ്പെട്ട മലയാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ അവസരമൊരുങ്ങിയത്.
നജ്‌റാനിലെ പൗള്‍ട്രി ഫാമില്‍ ജോലിക്ക് വന്ന ആദ്യ സംഘത്തിന് ഏറെ മാസം ജോലി ചെയ്‌തെങ്കിലും ശമ്പളമൊന്നും നല്‍കാന്‍ സ്‌പോണ്‍സര്‍ സന്നദ്ധമായിരുന്നില്ല. ഒരണ്ടു മാസം റിയാദില്‍ ജോലി ചെയ്ത ശേഷം നജ്‌റാനില്‍ പോയ ഇവര്‍ക്ക് സ്‌പോണ്‍സറുടെ സഹോദരന്റെ കൂടെയായിരുന്നു ജോലി. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയെയും ലേബര്‍ കോര്‍ട്ടിനെയും ഇവര്‍ സമീപിച്ചിരുന്നു. ഇതിനിടയില്‍ ഇവര്‍ ചാടിപ്പോയതായി കാണിച്ചും ഫാമിലെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നല്‍കിയ വാഹനം നശിപ്പിച്ചെന്നു കാണിച്ച് സ്‌പോണ്‍സര്‍ ഹുറൂബ് രണ്ട് ലക്ഷം റിയാലിന്റെ നഷ്ടമുണ്ടെന്ന് പൊലിസില്‍ പരാതി നല്‍കി. കോടതിയിലെത്തിയ കേസ് സ്‌പോണ്‍സറുടെ വാദങ്ങള്‍ തെറ്റാണെന്നു കണ്ടെണ്ടത്തി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ അവസരമൊരുക്കിയത്.
തബൂക്കിലെ കോഫി ഷോപ്പില്‍ ജോലി ചെയ്തിരുന്ന രണ്ടണ്ടാമത്തെ സംഘം ഒരു വര്‍ഷത്തോളം ശമ്പളം കിട്ടാതെ വലഞ്ഞ് പൊതുമാപ്പില്‍ നാട്ടിലേക്ക് പോകാനുള്ള തീരുമാനത്തിലായിരുന്നു. ഈ സമയത്തായിരുന്നു ഇവര്‍ക്കെതിരേ സ്‌പോണ്‍സര്‍ പൊലിസില്‍ കേസ് കൊടുക്കുന്നത്.
കോഫി ഷോപ്പിലെ കോഫി മേക്കറും സി.സി.ടി.വി ക്യാമറയും നശിപ്പിച്ചുവെന്നും തനിക്ക് സംഭവിച്ച നഷ്ട തുകയായ ഒരു ലക്ഷത്തി അറുപതിനായിരം റിയാല്‍ ഇവരില്‍ നിന്നും ഈടാക്കാതെ നാട്ടില്‍ വിടരുതെന്നുമായിരുന്നു പൊലിസ് കേസ്. വിവരമറിയാതിരുന്ന ഇവര്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പോഴായിരുന്നു നാട്ടില്‍ പോകാന്‍ കഴിയില്ലെന്നും കേസ് ഉണ്ടെണ്ടന്നുള്ള വിവരങ്ങള്‍ അറിയുന്നത്.
തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട സാമൂഹ്യ പ്രവര്‍ത്തകര്‍ വഴിയാണ് തങ്ങള്‍ കള്ളക്കേസില്‍ കുടുങ്ങിയ വിവരം അറിഞ്ഞത്. സാമൂഹ്യ പ്രവര്‍ത്തകര്‍ പൊലിസുമായി ബന്ധപ്പെട്ടു രക്ഷപെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."