HOME
DETAILS

പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് ഏഴു ലക്ഷത്തിലധികം പേര്‍

  
backup
August 19 2017 | 05:08 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81-2

റിയാദ്: അടുത്തിടെ അവസാനിച്ച സഊദി പൊതുമാപ്പില്‍ ഏഴു ലക്ഷം പേര്‍ രാജ്യം വിട്ടതായി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ വ്യക്തമാക്കി.
പൊതുമാപ്പ് സമയത്ത് രേഖകള്‍ ശരിപ്പെടുത്തിയവരില്‍ നാല്‍പ്പത്തി ആറായിരം പേര്‍ ഉടന്‍ രാജ്യം വിടുമെന്നും അദ്ദേഹം പറഞ്ഞു.
'നിയമ ലംഘകരില്ലാത്ത രാജ്യം' ലേബലില്‍ മാര്‍ച്ച് 29നാണു മൂന്നു മാസത്തെ പൊതുമാപ്പ് സഊദി അധികൃതര്‍ പ്രഖ്യാപിച്ചത്. കൂടുതല്‍ പേര്‍ മുന്നോട്ടു വന്ന സാഹചര്യത്തില്‍ ഒരു മാസം കൂടി നീട്ടി നല്‍കിയിരുന്നു. ഇതോടെയാണ് ഏഴ് ലക്ഷത്തിലേറെ പേര്‍ക്ക് ഇളവുകാലം ഉപയോഗപ്പെടുത്താനായത്.
പിഴയും തടവും കൂടാതെ രാജ്യം വിടാം എന്നതിന് പുറമെ സഊദിയിലേക്ക് പുതിയ വിസയില്‍ തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്താതെയുമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. പതിനായിരത്തിലേറെ പേരാണ് ഇത്തരത്തില്‍ പുതിയ വിസയില്‍ വീണ്ടണ്ടും എത്തിയത്. ജൂലൈ 24ന് അവസാനിച്ച പൊതുമാപ്പ് കാലത്ത് എക്‌സിറ്റ് വാങ്ങി രാജ്യം വിടാതെ അവശേഷിക്കുന്നവര്‍ ഉടന്‍ രാജ്യം വിടണമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മേധാവി നിര്‍ദേശിച്ചു.
പൊതുമാപ്പിന് ശേഷം അനധികൃത താമസക്കാരെ കണ്ടെണ്ടത്തുന്നതിന് ശക്തമായ പരിശോധനയായാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്നത്. ഇന്ത്യക്കാരില്‍ അന്‍പതിനായിരത്തോളം പേര്‍ മാത്രമാണ് ഇളവ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യക്കാരില്‍ ബഹുഭൂരിഭാഗം പേരും പൊതുമാപ്പ് ഉപയോഗപ്പെടുത്തിയതായാണ് എംബസിയുടെയും സാമുഹ്യ പ്രവര്‍ത്തകരുടെയും വിലയിരുത്തല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  24 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  24 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  24 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  24 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago