HOME
DETAILS
MAL
ദക്ഷിണേഷ്യയില്‍ 1.6 കോടി പേര് പ്രളയബാധിതര്‍
backup
August 19 2017 | 05:08 AM
ജനീവ: ഇന്ത്യയുള്‍പ്പെടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഈവര്‍ഷമുണ്ടായ വെള്ളപ്പൊക്ക കെടുതികള്‍ 1.6 കോടി പേരെ ബാധിച്ചതായി റെഡ്ക്രോസ്. നേപ്പാള്‍, ബംഗ്ലാദേശ്, ഇന്ത്യ രാജ്യങ്ങളിലാണ് വെള്ളപ്പൊക്കം. ഇവിടങ്ങളില്‍ 500 പേര് കൊല്ലപ്പെട്ടു.
പ്രദേശത്ത് ദുരിതാശ്വാസ സഹായം വേണമെന്ന് ഇന്റര്‍നാഷനല്‍ ഫെഡറേഷന് ഓഫ് റെഡ്ക്രോസ് ആന്റ് റെഡ് ക്രസന്റ് സൈസൈറ്റീസ് (ഐ.എഫ്.ആര്.സി) പറഞ്ഞു.
ബംഗ്ലാദേശിലെയും നേപ്പാളിലെയും മൂന്നില്‍ രണ്ടു ഭാഗം ജനങ്ങള്‍ വെള്ളപ്പൊക്കകെടുതി അനുഭവിക്കുകയാണെന്നും 1.1 കോടി പേര് ഇന്ത്യയിലും പ്രളയക്കെടുതിയിലാണെന്നും ഐ.എഫ്.ആര്.സി റീജ്യനല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ മാര്ട്ടിന് ഫാളര്‍ പറഞ്ഞു. നാലു വടക്കന്‍ ഇന്ത്യ സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം കനത്ത നാശംവിതച്ചു. 10,000 ത്തിലേറെ പേരെയാണ് ഇവിടെ മാറ്റിപാര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."