HOME
DETAILS

സ്‌പെയിനില്‍ രണ്ടാമത്തെ ഭീകരാക്രമണ ശ്രമം തകര്‍ത്തു: 15 മരണം

  
backup
August 19 2017 | 05:08 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86

മാഡ്രിഡ്: സ്‌പെയിനിലെ ബാഴ്‌സലോണയിലെ റംബ്ലലസില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാനിടിച്ചുകയറ്റിയ ആക്രമണത്തിനു പിന്നാലെ കാംബ്രില്‍സിലും ഭീകരാക്രമണം പരാജയപ്പെടുത്തി. കറുത്ത നിറത്തിലുള്ള ഓഡി കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിച്ചു. കാറിലുണ്ടായിരുന്ന ബെല്‍റ്റ് ബോംബ് ധരിച്ച അഞ്ചംഗ സംഘത്തെ പൊലിസ് വെടിവച്ചു കൊന്നു. കാല്‍നടയാത്രക്കാര്‍ക്ക് നേരെയാണ് കാറിടിച്ചു കയറ്റിയത്. ആദ്യ ആക്രമണത്തില്‍ മരണസംഖ്യ 14 ആണെന്ന് ആഭ്യന്തര മന്ത്രി ജ്വാക്വിം ഫോണ്‍ പറഞ്ഞു. 130പേര്‍ക്ക് പരുക്കേറ്റു. 30 പേരുടെ നില ഗുരുതരമാണ്.
എന്നാല്‍ ഇവരുടെ പക്കലുണ്ടായിരുന്ന ബെല്‍റ്റ് ബോംബ് വ്യാജമായിരുന്നുവെന്ന് പൊലിസ് പിന്നീട് സ്ഥിരീകരിച്ചു. ഇരു ആക്രമണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പൊലിസ് പറഞ്ഞു. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലാസ് റംബ്ലസിലാണ് ആദ്യ ആക്രമണം നടന്നത്. മധ്യബാഴ്‌സിലോണയിലാണിത്. പ്രമുഖ തീരദേശ റിസോര്‍ട്ട് നഗരമായ കാംബ്രില്‍സിലാണ് രണ്ടാമത്തെ ആക്രമണം. ബാഴ്‌സലോണയില്‍ നിന്ന് തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ 110 കി.മി അകലെയാണ് ഈപ്രദേശം. ആദ്യ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. അമാഖ് വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ഐ.എസിന്റെ അവകാശവാദം. ആദ്യ ആക്രമണം നടത്തിയ വെളുത്ത വാന്‍ ഓടിച്ചയാള്‍ മൂസ ഔ കബീര്‍ (18) ആണെന്ന് പൊലിസ് സ്ഥിരീകരിച്ചു. മൊറോക്കോ വംശജനാണിയാള്‍. സംഭവത്തില്‍ നാലു പേരെയും അറസ്റ്റ് ചെയ്തു. എട്ടു മുതല്‍ 12 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.
ആദ്യ ആക്രമണത്തില്‍ 18 രാജ്യങ്ങളിലെ പൗരന്മാര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തു. ഫ്രാന്‍സ്, വെനസ്വല, ആസ്‌ത്രേലിയ, അയര്‍ലന്‍ഡ്, പെറു, അള്‍ജീരിയ, ചൈന, പാകിസ്താന്‍, തായ്്‌വാന്‍, ഫിലിപ്പൈന്‍സ് പൗരന്മാരാണ് ഉള്‍പ്പെട്ടതെന്ന് സ്‌പെയിന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അറിയിച്ചു.
രണ്ടാമത്തെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൊലിസുകാരന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
അതിനിടെ, ബാഴ്‌സലോണയില്‍ നിന്ന് 200 കി.മി തെക്ക് അള്‍കാനര്‍ പട്ടണത്തില്‍ വീട് സ്‌ഫോടനത്തില്‍ തകര്‍ന്നു. ഒരാള്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഗ്യാസ് സിലിന്‍ഡര്‍ ഉപയോഗിച്ച് ബോംബുണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് സ്‌ഫോടനമെന്ന് കറ്റാലന്‍ പൊലിസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തെ മറ്റ് രണ്ട് സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ റംബ്ലസ് ഇന്നലെ പൊതുജനങ്ങള്‍ക്കായി തുറന്നു. എന്നാല്‍ ഇവിടെ കനത്ത പൊലിസ് നിരീക്ഷണമുണ്ട്. ബാഴ്‌സലോണ പ്രധാന ചത്വരത്തില്‍ പതിനായിരങ്ങള്‍ ഒരു മിനുട്ട് മൗനപ്രാര്‍ഥന നടത്തി. ചടങ്ങില്‍ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ്, കറ്റാലന്‍ പ്രസിഡന്റ് ചാള്‍സ് പുയ്ഗ്‌ജെമണ്ട്, കിങ് ഫിലിപ്പ് ആറാമന്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago