HOME
DETAILS
MAL
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതം; തെളിവുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് കോടിയേരി
backup
August 19 2017 | 06:08 AM
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം മന്ത്രിയായതിന് ശേഷമാണ് ഇത്തരം ആരോപണങ്ങളെല്ലാം ഉയര്‍ന്നത്. ഇതിന് മുന്‍പ് ഇത്തരം ആരോപണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ഇവയെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ എന്തെങ്കിലും വസ്തുതയുണ്ടെങ്കില്‍ സര്‍ക്കാര്‍ തന്നെ നടപടിയെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."