ഇന്‍ഫോസിസ് 13,000 കോടിയുടെ ഓഹരികള്‍ തിരികെ വാങ്ങും
ബംഗളുരു: വിശാല്‍ സിക്കയുടെ രാജിയ്ക്ക് പിന്നാലെ 13000 കോടിയുടെ ഓഹരികള്‍ തിരികെ വാങ്ങാന്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. 1150 രൂപ നിരക്കിലാണ് 13000 കോടിയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ചത്തെ ക്ലോസിങ് നിരക്കിനൊപ്പം 17 ശതമാനം പ്രീമിയവും നല്കാന് ധാരണയായിട്ടുണ്ട്.
സിക്കയുടെ രാജി പ്രഖ്യാപനം വന്നതോടെ കമ്പനിയുടെ ഓഹരിവിലയില്‍ 10 ശതമാനം ഇടിവുണ്ടായിരുന്നു. ഇതുവഴി ഓഹരി ഉടമകളുടെ ഓഹരിമൂല്യത്തില്‍ മാത്രമം 20000 കോടി രൂപയാണ് നഷ്ടം വന്നത്. 36 വര്‍ഷത്തിനിടെ ആദ്യമായാണ് ഓഹരികള്‍ തിരിച്ചുവാങ്ങാനുള്ള നടപടികള്‍ ഇന്‍ഫോസിസ് ആലോചിക്കുന്നത്.
കമ്പനിയില്‍ തനിക്കുനേരെയുണ്ടാകുന്ന വ്യക്തിപരമായ ആരോപണത്തില്‍ മനംമടുത്താണ് രാജിവയ്ക്കുന്നതെന്നാണ് സിക്ക രാജികത്തില്‍ വ്യക്തമാക്കിയിരുന്നത്.
വിശാല്സിക്കയുടെ രാജിക്കുപിന്നാലെ ഇന്‍ഫോസിസിന്റെ ഓഹരി മൂല്യത്തില്‍ 30,000 കോടിയുടെ ഇടിവുണ്ടായി. ഇതോടെ കമ്പനിയുടെ മാര്‍ക്കറ്റ് വാല്യു 2.34 ലക്ഷം കോടിയില്‍ നിന്ന് 2.04 ലക്ഷം കോടിയായി. വ്യാപാരാന്ത്യത്തില്‍ ഓഹരിവില 97.70 രൂപ കുറഞ്ഞ് 923.15 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."