ബിഹാറിലെ പ്രളയം: മരണസംഖ്യ 153 ആയി
ന്യൂഡല്‍ഹി: ബിഹാറില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മരണപ്പെട്ടവരുടെ എണ്ണം 153 ആയി. സംസ്ഥാനത്ത് ഒരു കോടിയിലേറെ പേര്‍ ദുരിതബാധിതരാണ്.
അരാരിയ ജില്ലയില്‍ മാത്രം 30 പേരാമ് മരണപ്പെട്ടത്. വെസ്റ്റ് ചമ്പാരനില്‍ 23, സിതാമര്‍ഹിയില്‍ 13 എന്നിങ്ങനെയാണ് മരണസംഖ്യ. വിവിധ നദികള്‍ കരകവിഞ്ഞൊഴുകുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 17ഓളം ജില്ലകള്‍ പ്രളയക്കെടുതിയിലാണ്.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രളയദുരിതം നേരിട്ടുകാണാനായി കഴിഞ്ഞ ദിവസം വ്യോമ നിരീക്ഷണം നടത്തിയിരുന്നു. പ്രളയ ബാധിത മേഖലകളില്‍ ആവശ്യത്തിന് ഭക്ഷണമെത്തിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കരനാവിക സേനകളും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.
വെള്ളപ്പൊക്കത്തില്‍ നിരവധിവീടുകള്‍ തകര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങള്‍, സ്‌കൂളുകള്‍, റോഡുകള്‍, പാലങ്ങള്‍, കോടിക്കണക്കിന് രൂപയുടെ കൃഷി എന്നിവയും തര്‍ന്നിട്ടുണ്ട്.
ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി 250 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. നിരവധിപേര്‍ റോഡരികിലും മറ്റുമായി താമസിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."