പള്ളികളില്‍ നിന്ന് മൊബൈല്‍ ഫോണുകളും പണമടങ്ങിയ ബാഗുകളും മോഷ്ടിക്കുന്നയാള്‍ പിടിയില്‍
പെരിന്തല്‍മണ്ണ: പള്ളികളില്‍ നിന്നു മൊബൈല്‍ഫോണുകളും പണമടങ്ങിയ ബാഗുകളും മോഷ്ടിക്കുന്നയാള്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. പള്ളിയില്‍ നിസ്‌കാര സമയത്തിന് മുന്‍പ് നിസ്‌കരിക്കാനെത്തുന്നവര്‍ സൂക്ഷിച്ച് വെക്കുന്ന ബാഗുകളും വിലപിടിപ്പുള്ള മൊബൈല്‍ഫോണുകളും തന്ത്രപരമായി മോഷണം നടത്തുന്നയാളാണ് പിടിയിലായത്. കഴിഞ്ഞ മാസം 22 ന് മങ്കട യു.കെ പടിയിലുള്ള ജുമുഅത്ത് പള്ളിയില്‍ നിസ്‌കരിക്കാന്‍ കയറിയ ആനക്കയം സ്വദേശിയുടെ മൊബൈല്‍ഫോണ്‍ കളവ് പോയ കേസില്‍ പെരിന്തല്‍മണ്ണയിലെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പാലക്കാട്, മലപ്പുറം, ജില്ലകളിലെ വിവിധ പള്ളികളില്‍ നിന്ന് മൊബൈല്‍ഫോണും പണവും ബൈക്കുകളും കളവ് ചെയ്ത പൊന്നാനി മരക്കടവ് ആശുപത്രി റോഡ് സ്വദേശി പുത്തന്‍പുരയില്‍ അഷ്‌റഫി( 35) നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. അസര്‍,മഗ്‌രിബ്, നിസ്‌കാര സമയത്താണ് പ്രതി മോഷണം നടത്താറുള്ളത്. എല്ലാവരും പ്രാര്‍ഥനക്ക് കയറിയ സമയത്താണ് മോഷണം നടത്താറുള്ളത്. ഉച്ചയോടെ വീട്ടില്‍ നിന്നും ബൈക്കുമായി ഇറങ്ങുന്ന പ്രതി ആളുകള്‍ മൊബൈല്‍ഫോണും മറ്റും വെക്കുന്ന സ്ഥലം നിരീക്ഷിച്ചാണ് മോഷണം നടത്താറുള്ളത്. അറസ്റ്റ് ചെയ്ത പ്രതിയെ പൊലിസ് വിശദമായി ചോദ്യം ചെയ്തു.
ഇതില്‍ നിന്നും പ്രതി ഓടിച്ചിരുന്ന ഹീറോ ഹോ@ണ്ട ബൈക്ക് തിരൂരില്‍ നിന്നും കളവ് ചെയ്തതാണെന്നും കളവ് ചെയ്ത മറ്റൊരു ബൈക്ക് ഇവിടെ ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞതെന്നും പൊലിസ് പറഞ്ഞു. മലപ്പുറം, പാലക്കാട് ജില്ലകളിലെ നിരവധി പള്ളികളില്‍ നിന്നും മൊബൈല്‍ഫോണും ലാപ്‌ടോപ്പുകളും മറ്റും കളവ് പോയതായി പെരിന്തല്‍മണ്ണ പൊലിസിന് വിവരം ലഭിച്ചിട്ടു@ണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, സി.ഐ സാജു.കെ അബ്രഹാം, എസ്.ഐ ജോബി തോമസ്, പി മോഹന്‍ദാസ്, പി.എന്‍ മോഹനകൃഷ്ണന്‍, സി.പി മുരളി, എന്‍.ടി കൃഷ്ണകുമാര്‍,അഭിലഷ് കൈപ്പിനി, ദിനേഷ് കിഴക്കേക്കര, ടി.സലീന, എന്നിവരാണ് പൊലിസ് സംഘത്തിലു@ണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."