HOME
DETAILS
MAL
കോഴിക്കോട് സ്വദേശി സഊദിയില്‍ കവര്‍ച്ചാ സംഘത്തിന്റെ കുത്തേറ്റു മരിച്ചു
backup
August 19 2017 | 13:08 PM
റിയാദ്: റിയാദില്‍ അക്രമികളുടെ കുത്തേറ്റ് കോഴിക്കോട് സ്വദേശി മരിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശി കെ.കെ അബ്ദുല്‍ ഗഫൂര്‍(50) ആണ് മരിച്ചത്.
റിയാദിലെ ശിഫ സനാഇയ്യയില്‍ ഇന്നു രാവിലെയാണ് സംഭവം. പ്ലാസ്റ്റിക്ക് കമ്പനി ബിസിനസ് നടത്തുകയായിരുന്ന ഇദ്ദേഹത്തെ പിന്നിലെത്തിയ അക്രമി സംഘം തലക്കടിച്ചു കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഇവിടെ പള്ളിക്കു സമീപത്തായാണ് മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ തലക്കടിയേറ്റ പാടുകള്‍ ഉണ്ട്.
കരുവന്‍പൊയില്‍ പി. ടി ഹസ്സന്റെ മകനാണ് മരിച്ച ഗഫൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."