സാമൂഹിക പ്രവര്‍ത്തനത്തിന് പരിശീലനം അനിവാര്യം: എ.പി ഉണ്ണികൃഷ്ണന്
മലപ്പുറം: സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരള കോമണ്‍വെല്‍ത്ത് ഓഫ് ലേണിങ് - കാനഡ യുമായി സഹകരിച്ച് സാക്ഷരത - പൊതുപ്രവര്‍ത്തകര്‍ക്കായി നടത്തുന്ന സാമൂഹിക വികസനത്തിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ജില്ലാതല ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തനത്തിനു പരിശീലനം അനിവാര്യമാണെന്നും ജില്ലയില്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന ജില്ലയിലെ സാക്ഷരതാ മിഷന് പ്രേരക്മാര്‍ക്ക് സര്‍ക്കാര്‍ അനുമതിക്കു വിധേയമായി പ്രേരക്മാരുടെ കോഴ്സ് ഫീസ് നല്കാന് ജില്ലാ പഞ്ചായത്ത് സന്നദ്ധമാണെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. വികസന സ്റ്റാഡിങ് കമ്മിറ്റി ചെയര്മാന് ഉമ്മര്‍ അറക്കല്‍ അദ്ധ്യക്ഷനായി. സംസ്ഥാന സാക്ഷരതാമിഷന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്മാന് സലീം കുരുവമ്പലം, സാക്ഷരതാമിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി.അബ്ദുല്‍ റഷീദ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ എം.മുഹമ്മദ് ബഷീര്‍, കെ.പി വഹീദ എന്നിവര്‍ സംസാരിച്ചു.
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ അസോസിയേറ്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സി. സ്വരാജ്, മീഡിയ ഓഫീസര്‍ എസ്. ഹരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."