പൊന്നാനി-ചാവക്കാട് ദേശീയപാത മാതൃകാ പാതയാകാനൊരുങ്ങുന്നു
പൊന്നാനി: പൊന്നാനി ചാവക്കാട് ദേശീയ പാത മാതൃകാ പാതയാകാന്നൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി അപകടങ്ങള്‍ കുറക്കാന്‍ പൊലിസ് നടപടികള്‍ ശക്തമാക്കി. ജില്ലയില്‍ തന്നെ ഏറ്റവും അപകട നിരക്കു കൂടിയ പാതയാണിത്. പ്രധാന അപകട മേഖലകള്‍ കേന്ദ്രീകരിച്ച് പൊലിസ് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണം അപകടങ്ങള്‍ പതിവായ പതിനെട്ടാം പീടികയില്‍ ഡ്രം കൊണ്ടുള്ള ഡിവൈഡറുകള്‍ സ്ഥാപിച്ചു. പുതുപൊന്നാനി പാലം മുതല്‍ ഈ ഭാഗം വരെ കൊടും വളവാണ്. നിരവധി അപകട മരണങ്ങള് നടന്ന സ്ഥലമായതിനാലാണ് ആദ്യ ഘട്ടമെന്ന നിലക്ക് ഇവിടെ ഡിവൈഡറുകള്‍ സ്ഥാപിച്ചത്.
കൂടാതെ വെളിയംകോട് ബിവിപ്പടിയിലും താവളക്കുളത്തും ഡിവൈഡറുകള്‍ സ്ഥാപിക്കും. റോഡിന്റെ വിവിധയിടങ്ങളിലായി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതിനു പുറമെ ദേശീയപാതാ അധികൃതരുമായി സഹകരിച്ച് റോഡിന്റെ അരികുകള്‍ ഒരേ നിരയാക്കി അപകട സാധ്യത കുറക്കാനും നടപടിയെടുക്കും. കൂടാതെ പൊലിസ് പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."