HOME
DETAILS
MAL
തോമസ്ചാണ്ടിക്ക് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയത് ശരിയായില്ല: എ.കെ ആന്റണി
backup
August 20 2017 | 03:08 AM
കൊച്ചി: മന്ത്രി തോമസ്ചാണ്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി ആവശ്യപ്പെട്ടു. മന്ത്രി തോമസ്ചാണ്ടിക്കെതിരായ ആരോപണം അന്വേഷിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയത് ശരിയായില്ല. ജനങ്ങള്‍ അംഗീകരിക്കാത്ത അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നത് അസാധ്യമാണെന്നും ആന്റണി കൊച്ചിയില്‍ പറഞ്ഞു.
പദ്ധതിയെക്കുറിച്ച് ചര്‍ച്ചയാകാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും എതിരാണ് പദ്ധതി. പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനം അംഗീകരിക്കാനാവില്ല. കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യത്തില്‍ പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതികളെക്കുറിച്ച് പുനഃപരിശോധന നടത്തണമെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."