HOME
DETAILS

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അപ്രായോഗികം: മാധവ് ഗാഡ്ഗില്‍

  
backup
August 20 2017 | 03:08 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%9c%e0%b4%b2%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4-3



കോഴിക്കോട്: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അപ്രായോഗികമാണെന്നും സര്‍ക്കാരിന് ഗുണം ചെയ്യില്ലെന്നും പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.മാധവ് ഗാഡ്ഗില്‍.
സാമ്പത്തികമായും വൈദ്യുതി ഉല്‍പാദനശേഷി പരിഗണിച്ചാലും പദ്ധതി സര്‍ക്കാരിന് ലാഭകരമാവില്ല. സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങള്‍ക്ക് ഈ പ്രൊജക്റ്റ് ദോഷകരമാകും. പ്രദേശത്തെ ജലത്തിന്റെയും പദ്ധതി നടപ്പിലായാല്‍ ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെയും അളവ് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവയ്ക്കുന്ന കണക്കുകള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ വൈദ്യുത പദ്ധതി നിലവിലെ സാഹചര്യത്തില്‍ ലാഭകരമാകില്ലെങ്കിലും പത്തുവര്‍ഷത്തിനകം ഫലപ്രദമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പ്രൊഫ.ഐ.ജി ഭാസ്‌കരപണിക്കര്‍ സ്മാരക പ്രഭാഷണത്തില്‍ 'ശാസ്ത്രവും ജനാധിപത്യവും സമകാലീന ഇന്ത്യയില്‍' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മാധവ് ഗാഡ്ഗില്‍.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വാസ്തവവിരുദ്ധവും വിഡ്ഢിത്തവുമാണെന്നും ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുവേദിയില്‍ പരസ്യ സംവാദത്തിന് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതിക്ക് ദോഷകരമാകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നയമാണ് ബി.ജെ.പിയും സി.പി.എമ്മും സ്വീകരിക്കുന്നത്. ഗോവയിലും മഹാരാഷ്ട്രയിലുമെല്ലാം ബി.ജെ.പി സര്‍ക്കാര്‍ പരിസ്ഥിതിയെ വെല്ലുവിളിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ കേരളത്തില്‍ പശ്ചിമഘട്ടസംരക്ഷണത്തിനെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്നതിലടക്കം തെറ്റായ നയങ്ങളുമായാണ് ഇടതുസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. രാജ്യത്ത് സാമ്പത്തിക ശക്തികള്‍ അഴിമതിയിലൂടെയും ബലപ്രയോഗത്തിലൂടെയും കടന്നു കയറ്റം നടത്തുകയാണ്. ഇത് മതമൗലികതയേക്കാള്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളുടെ പാരിസ്ഥിതികാഘാതം വിലയിരുത്തി അവയ്ക്ക് അനുമതി നല്‍കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനാവശ്യമായ പരിസരമാനേജ്‌മെന്റ് പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിയുക്തമായിട്ടുള്ള സ്ഥാപനങ്ങള്‍ പലതും ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലുമുള്ള അഴിമതിയില്‍ താറുമാറായെന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണ പരിപാടിയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ യു.വി ജോസ് പ്രബന്ധ മത്സരവിജയികള്‍ക്ക് സമ്മാനദാനം നടത്തി. പ്രൊഫ.കെ ശ്രീധരന്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, ഡോ.ഡി.കെ ബാബു, ഡോ.എ. അച്യുതന്‍, പി.കെ ബാലകൃഷ്ണന്‍, മണലില്‍ മോഹനന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago