HOME
DETAILS
MAL
യോഗിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന് കേസ്
backup
August 20 2017 | 03:08 AM
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ മോശം പരാമര്‍ശം നടത്തിയെന്ന പേരില്‍ കേസ്. കിലാപൂര് സ്വദേശിയായ ഉപദേശഷ് യാദവിനെതിരേയാണ് ഫേസ്ബുക്കില്‍ യോഗിക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്നു പറഞ്ഞ് മിര്‍സാപൂര്‍ പൊലിസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് കേസെടുക്കാന്‍ കാരണമെന്ന് മിര്‍സാപൂര്‍ പൊലിസ് അറിയിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥിയായി ജലാലാബാദില്നിന്നു മത്സരിച്ച മനോജ് കശ്യപ് നല്കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് നടപടി. കഴിഞ്ഞ മെയില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് യോഗി ആദിത്യനാഥിനെതിരേ പോസ്റ്റിട്ടതിന് സാഹില്‍ മാലിക് എന്ന യുവാവിനെതിരേയും പൊലിസ് കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."