HOME
DETAILS

എ.ഐ.ഡി.എം.കെ ലയനം: നാളെ പ്രഖ്യാപനമുണ്ടായേക്കും

  
backup
August 20 2017 | 03:08 AM

%e0%b4%8e-%e0%b4%90-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%86-%e0%b4%b2%e0%b4%af%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d



ചെന്നൈ: എ.ഐ.എ.ഡി.എം.കെയിലെ പനീര്‍ശെല്‍വം-പളനിസാമി പക്ഷങ്ങളുടെ ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നാളെ ലയന പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. രണ്ടു ദിവസത്തിനുള്ളില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പറഞ്ഞു.
പനീര്‍ശെല്‍വം പക്ഷമായ എ.ഐ.എ.ഡി.എം.കെ (പുരട്ചി തലൈവി അമ്മ) വിഭാഗം നേതാക്കളുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പനീര്‍ശെല്‍വം നേതൃത്വം നല്‍കുന്ന വിഭാഗവും നിലവിലെ മുഖ്യമന്ത്രി എടപ്പാടി പഴനിസാമി നേതൃത്വം നല്‍കുന്ന വിഭാഗവും ലയനത്തിനൊരുങ്ങുന്നതായി വെള്ളിയാഴ്ച രാത്രി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ചര്‍ച്ച എങ്ങുമെത്താതെ പിരിയുകയായിരുന്നു.
ജയലളിതയുടെ മരണത്തെ തുടര്‍ന്നുള്ള അധികാര തര്‍ക്കങ്ങളാണ് എ.ഐ.എ.ഡി.എം.കെ പിളര്‍പ്പിലേക്ക് നയിച്ചത്. ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നായിരുന്നു ഒ.പി.എസ് പക്ഷത്തിന്റെ പ്രധാന ആവശ്യം. എന്നാല്‍ ഇത് ഉടന്‍ നടപ്പാകില്ലെന്നാണ് അറിയുന്നത്. പനീര്‍ശെല്‍വത്തിനു മുഖ്യമന്ത്രി പദവും ലഭിക്കില്ല. ശശികലയെ പുറത്താക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവും പനീര്‍ശെല്‍വത്തിന് ലഭിക്കില്ല.
ശശികല തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നേക്കുമെന്നാണു സൂചനകള്‍. പളനിസാമി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറാത്തതിനാല്‍ ഉപമുഖ്യമന്ത്രി പദവിയും രണ്ട് മന്ത്രി സ്ഥാനവും പനീര്‍ശെല്‍വം പക്ഷത്തിന് നല്‍കാമെന്നാണു ധാരണയിലെത്തിയിരിക്കുന്നത്.
ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കണം എന്നതായിരുന്നു ഒ.പി.എസിന്റെ മറ്റൊരു ആവശ്യം. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഈ വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വേദനിലയം സ്മാരകമാക്കാനും ധാരണയായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago