വാഴക്കാട് ഗ്രൂപ്പ് തിരിഞ്ഞ് രാജീവ് സ്മൃതി സംഗമം; നേതാക്കള്‍ ഇടപെട്ട് മാറ്റിവച്ചു
എടവണ്ണപ്പാറ: വാഴക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ച് നടത്താന്‍ നിശ്ചയിച്ച രാജീവ്സ്മൃതി സംഗമം ഉന്നത നേതാക്കള്‍ ഇടപെട്ട് മാറ്റിവച്ചു. രാജീവ്ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍, രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന് എന്നീ പേരുകളില്‍ വേര് തിരിഞ്ഞ് പരിപാടി നടത്താന്‍ നിശ്ചയിച്ചതാണ് നേതാക്കള്‍ ഇടപെട്ട് മാറ്റിവയ്ക്കാന്‍ കാരണം. ഇന്ന് രാവിലെ 8.30ന് രാജീവ് യൂത്ത് ഫൗണ്ടേഷന് എടവണ്ണപ്പാറയിലും രാജീവ് ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ രാവിലെ ഒന്‍പതിന് വാഴക്കാട്ടും പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നു.
ഇതിനുള്ള തയാറെടുപ്പുകള്‍ നടത്തി ഇരു കൂട്ടരും പരിപാടികള്‍ക്കുള്ള ഫഌക്സ് ബോര്‍ഡ് അടിച്ച് വാഴക്കാട്, എടവണ്ണപ്പാറ അങ്ങാടികളില്‍ സ്ഥാപിക്കുകയും ചെയ്തു. പ്രശ്നത്തില്‍ ഇടപെട്ട മണ്ഡലം കമ്മിറ്റി മുതിര്‍ന്ന നേതാവ് ആര്യാടന് മുഹമ്മദ്, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് എന്നിവരുടെ നിര്‍ദേശം തേടി. തുടര്‍ന്ന് അടിയന്തരമായി മണ്ഡലം ഭാരവാഹികളുടെയും ഏഴംഗ ഹൈപ്പവര്‍ കമ്മറ്റിയുടെയും യോഗം ചേര്‍ന്ന് രണ്ട് പരിപാടികളും മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."