തോമസ് ചാണ്ടിയും പി.വി അന്‍വറും ഭൂമി കൈയേറിയെങ്കില്‍ നടപടി: റവന്യൂ മന്ത്രി
കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയുടെയും പി.വി അന്‍വര്‍ എം.എല്‍.എയുടെയും അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കലക്റ്റര്‍മാരോട് വിശദമായ റിപ്പോര്‍ട്ട് തേടിയതായി റവന്യൂ മന്ത്രി.
കോഴിക്കോട്,ആലപ്പുഴ കലക്റ്റര്മാരോടാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് വിശദമായ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടത്. ഇരുവര്‍ക്കുമെതിരേയുള്ള ആരോപണങ്ങള്‍ പരിശോധിച്ച് നിയമനടപടികള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ മുന്‍വിധികളൊന്നുമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലില്‍ ഭൂമി കൈയേറി അനധികൃതമായി വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചുവെന്നാണ് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരേയുള്ള ആരോപണം. ആലപ്പുഴയില്‍ സ്വകാര്യ റിസോര്‍ട്ട് നിര്‍മിക്കാന്‍ അനധികൃതമായി ഭൂമി കയേറിയെന്നാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേയുള്ള ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."