HOME
DETAILS
MAL
മുതിര്‍ന്ന പൗരന്മാര്ക്കായി സ്നേഹ സാന്ത്വനമൊരുക്കി
backup
August 10 2016 | 23:08 PM
പെരുമണ്ണ: ജീവിതത്തിന്റെ സന്ധ്യകളില്‍ ഒറ്റപ്പെട്ടുപോകുന്നവര്ക്കായി പെരുമണ്ണ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ സ്നേഹസാന്ത്വനം. ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് പുത്തൂര്‍മഠം വാര്‍ഡിലാണ് 60 വയസ് കഴിഞ്ഞവര്‍ക്കായി കൂട്ടായ്മയൊരുക്കിയത്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് സംഗമം ഉദ്ഘാടനം ചെയ്തു.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജിത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എന്‍.വി ബാലന് നായര്‍, ജില്ലാ പഞ്ചായത്ത് അംഗം സി. ഉഷ, ഗ്രാമപഞ്ചായത്ത് അംഗം സി. നൗഷാദ്, കെ.പി സക്കീന, ആമിനാബി ടീച്ചര്‍, ശോഭനകുമാരി, കെ. അഹമ്മദ്, ഉഷാകുമാരി, ഡോ. ലിയ, സിന്ധു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."