HOME
DETAILS
MAL
കോട്ടപ്പുഴയിലെ മണല്‍തിട്ട നീക്കിത്തുടങ്ങി
backup
August 10 2016 | 23:08 PM
പയ്യോളി: കുറ്റ്യാടി പുഴയുടെ കൈവഴിയായ കോട്ടപ്പുഴ അറബിക്കടലിലേക്കു ചേരുന്ന ഭാഗത്തു രൂപപ്പെട്ട മണല്‍തിട്ട നീക്കം ചെയ്തു തുടങ്ങി. ജലസേചന വകുപ്പ് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അബ്ദുല്‍ റസാഖ് കൂട്ടില്‍, അസി. എന്‍ജിനീയര്‍ സി.കെ ബിജു, ബിജേഷ് എന്നിവരുടെ നേതൃത്വത്തിലാണു മണല്‍തിട്ട നീക്കം ചെയ്യുന്നത്.
പുഴവെള്ളത്തിനു നിറവ്യത്യാസം വരികയും ദുര്‍ഗന്ധം വമിക്കുകയും പരിസരത്തെ കിണറുകളിലേക്കു മലിനജലം ഒഴുകുകയും ചെയ്തതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ ദിവസം കെ. ദാസന് എം.എല്‍.എ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ കാര്യം ധരിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണു പുതിയ നടപടി. എസ്കവേറ്റര്‍ ഉപയോഗിച്ചാണു മണ്ണ് നീക്കം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."