ഭാഷാസമര സ്മരണയും ശിഹാബ് തങ്ങള്‍ അനുസ്മരണവും നടത്തി
പെരിന്തല്‍മണ്ണ: മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 1980ലെ ഭാഷ സമരത്തിന്റെ വാര്‍ഷികവും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. നഹാസ് പാറക്കല്‍ അധ്യക്ഷനായി. സമരത്തില്‍ പങ്കെടുത്തവരും വെടിവയ്പില്‍ പരുക്കേറ്റവരുമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ പങ്കെടുത്തു.
മഞ്ഞളാംകുഴി അലി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ബഹ്‌റൈന്‍, റിയാദ്, കെ.എം.സി.സി ഭാരവാഹികളായ അരിക്കുഴിയന്‍ ഹബീബ്, സത്താര്‍ താമരത്ത് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ ഭാഷാ സമര അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സമര പോരാളികളെയും പരുക്കേറ്റവരെയും അദ്ദേഹം ഉപഹാരം നല്‍കി ആദരിച്ചു. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വിവിധ കോളജുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സംഗമത്തില്‍ സ്വീകരണം നല്‍കി.
ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം സി.പി സൈതലവി നിര്‍വഹിച്ചു. മുന്‍ ജില്ലാ യൂത്ത് ഭാരവാഹികളായ എം.നൗഷാദ്, ഉസ്മാന്‍ താമരത്ത് എന്നിവര്‍ക്ക് സമരത്തില്‍ വെടിയേറ്റ താഴെക്കോട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കളത്തില്‍ കുഞ്ഞയമ്മു ഹാജി, തോട്ടപ്പായി ഉമ്മര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി. മുന്‍മന്ത്രി നാലകത്ത് സൂപ്പി, സലീം കുരുവമ്പലം, കെ.ടി അഷ്‌റഫ്, എം.കെ മുസ്തഫ, സി.ടി നൗഷാദലി, കെ.പി ഫാറൂഖ്, സിദ്ദീഖ് വാഫി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."