HOME
DETAILS

മേളയില്‍ അഞ്ച് മുതല്‍ 35 ശതമാനം വരെ വിലക്കിഴിവില്‍ സാധനങ്ങള്‍ ലഭ്യം

  
backup
August 21 2017 | 03:08 AM

%e0%b4%ae%e0%b5%87%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-35-%e0%b4%b6%e0%b4%a4


പാലക്കാട്: സിവില്‍-സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് കോട്ടമൈതാനത്ത്് സെപ്റ്റംബര്‍ മൂന്ന് വരെ തുടരുന്ന ജില്ലാതല ഓണം-ബക്രീദ് മേളയില്‍ അഞ്ച് മുതല്‍ 35 ശതമാനം വരെ വിലക്കിഴിവില്‍ സാധനങ്ങള്‍ ലഭ്യമാകും. റേഷന്‍ കാര്‍ഡുടമകള്‍ക്ക്് 13 ഇനം അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ നിശ്ചിത അളവില്‍ ലഭ്യമാകും.
പൊതു വിപണിയില്‍ കിലോക്ക് 80 രൂപ വിലയുള്ള ചെറുപയര്‍ 66 രൂപക്കും, 100 രൂപ വിലയുളള വെളള ഉഴുന്ന് 66 രൂപ, 80 രൂപയുടെ വന്‍കടല 43 രൂപ, 70 രൂപ വിലയുളള വന്‍പയര്‍ 45 രൂപ, 76 രൂപ വിലയുളള തുവരപരിപ്പ് 65 രൂപ, 80 രൂപ വിലയുളള മുളക് 56 രൂപ, 84 രൂപ വിലയുളള മല്ലി 74 രൂപ, 44 രൂപ വിലയുളള പഞ്ചസാര 22 രൂപ, 36 രൂപ വിലയുളള ജയ-കുറുവ അരി 25 രൂപ, 30 രൂപ വിലയുളള പച്ചരി 23 രൂപ, 40 രൂപ വിലയുളള മട്ട അരി 24 രൂപ, 160 രൂപ വിലയുളള വെളിച്ചെണ്ണ 90 രൂപ വിലകളിലാണ് മേളയില്‍ ലഭിക്കുക. സപ്ലൈകോയുടെ മറ്റ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് സാധനങ്ങള്‍ കൈപറ്റിയവര്‍ക്ക് മേളയിലും സാധനങ്ങള്‍ ലഭ്യമല്ല.
റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പൊതുവിപണിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് താഴെപറയുന്ന സാധനങ്ങള്‍ ലഭിക്കും. ചെറുപയര്‍ കിലോയ്ക്ക് 68 രൂപ, ചെറുപയര്‍ പരിപ്പ് - 72 , ഉഴുന്ന് (കഴുകിയത്്) 74, ഉഴുന്ന് (വേര്‍പെട്ടത്) 74, ഉഴുന്ന് (വേര്‍പെട്ടത്, കഴുകിയത്) 78, കടല -74, വന്‍പയര്‍-59, തുവര പരിപ്പ് -7074, പീസ് പരിപ്പ്-35, മുളക്-60, മല്ലി-80, ജീരകം-220, കടുക്-58, ഉലുവ-55, കാശ്മീരി മുളക്- 105, ഗ്രീന്‍ പീസ് -36, വെളളക്കടല-124, റാഗി-36 , പഞ്ചസാര-43 എന്നിവയ്ക്ക് പുറമെ വിവിധ ഇനം അരികളും റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്.
ഇവയ്ക്ക് പുറമെ നേന്ത്രക്കായയും പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. രണ്ടായിരം രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ജില്ലാ തലത്തില്‍ ഒരാള്‍ക്ക് ഒരു പവനും സംസ്ഥാനതലത്തില്‍ അഞ്ച് പവനും സമ്മാനമായി നല്‍കും.
രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് എട്ട് വരെയാണ് മേളയുടെ പ്രവര്‍ത്തന സമയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago