ഗോപു നന്തിലത്ത് ജി-മാര്‍ട്ടിന്റെ ഹൈടെക് ഷോറൂം നേമത്ത് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: അനന്തപുരിയുടെ ഗൃഹോപകരണ വ്യാപാരരംഗത്ത് ഉന്നതമായ സ്ഥാനം നേടിയെടുത്ത ഗോപു നന്തിലത്ത് ജി-മാര്‍ട്ടിന്റെ ഏറ്റവും പുതിയ ഹൈടെക് ഷോറൂം തിരുവനന്തപുരം നേമത്ത് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേയര്‍ അഡ്വ.വി.കെ പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. നേമം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍ ഗോപന്‍ ഭദ്രദീപം തെളിയിച്ചു. ആദ്യവില്‍പ്പന ഷൈനി ഗോപു നന്തിലത്തും ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ജുന്‍ നന്തിലത്തും ചേര്‍ന്ന് നിര്‍വഹിച്ചു. നേമം സബ് ഇന്‍സ്‌പെക്ടര്‍ സജി.എസ്.എസ്, ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപു നന്തിലത്ത്, ചന്ദ്രന്‍ നന്തിലത്ത്, ഗോപു നന്തിലത്ത് ഗ്രൂപ്പ് സി.ഇ.ഒ സുബൈര്‍ പി.എ, അഡ്മിന്‌സ്‌ട്രേറ്റീവ് മാനേജര്‍ ജോയ്.എന്‍.പി, ഉദയ് കെ.മേനോന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ലോകോത്തര ബ്രാന്റിലുള്ള ഗൃഹോപകരണങ്ങളുടെ തലസ്ഥാന നഗരിയിലെ തന്നെ ഏറ്റവും വിപുലമായ ശേഖരമാണ് നേമം ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പം വമ്പന്‍ സമ്മാനങ്ങളുമായി ഗ്രേറ്റ് ഡീല്‍ ഓഫറും ഒരുക്കിയിട്ടുണ്ട്. ഈ ഉത്സവകാലത്ത് ഗോപു നന്തിലത്ത് ജി-മാര്‍ട്ടില്‍നിന്നും പര്‍ച്ചേസ് ചെയ്താല്‍ ബമ്പര്‍ സമ്മാനമായി സ്റ്റുഡിയോ അപ്പാര്‍ട്‌മെന്റും 5 റെനോ ക്വിഡ് കാറുകളും സമ്മാനമായി ലഭിക്കും.
ഗോപു നന്തിലത്ത് ഗ്രൂപ്പിന്റെ കേരളത്തിലുടനീളമുള്ള 31 ഷോറൂമുകളില്‍ നിന്നുമുള്ള പര്‍ച്ചേസുകള്‍ക്കും ഗ്രേറ്റ് ഡീല്‍ ഓഫര്‍ ലഭിക്കുന്നു. കൂടാതെ പ്രമുഖ ഗൃഹോപകരണ കമ്പനികള്‍ നല്‍കുന്ന വിസ്മയകരമായ ഓണം ഓഫറുകളും ഈ കാലയളവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."