സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഫീസ് പ്രശ്നം ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. ലളിതമായി പരിഹരിക്കാവുന്ന പ്രശ്നം സങ്കീര്‍ണമാക്കിയെന്നും ഹൈക്കോടതി പറഞ്ഞു.
പ്രവേശനത്തിനായുള്ള ഫിസ് ഘടന ഏറ്റവും ലഘുവായി പരിഹരിക്കാമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. ഫീസ് ഘടനയുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു വ്യക്തതത ഇനിയും വന്നിട്ടില്ല. കുട്ടികളുടെ അവസ്ഥ ആരും മനസിലാക്കുന്നില്ലെന്നും കുട്ടികളെയും രക്ഷിതാക്കളെയും പറ്റി ആരും ചിന്തിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
എന്‍.ആര്.ഐ സീറ്റിൽ കൂടുതൽ ഫീസ് വാങ്ങാമെന്ന സുപ്രികോടതി വിധിയും പാലിക്കുന്നില്ല. സ്വകാര്യ കോളജുകളിലെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. വിശദമായ വാദം ചൊവ്വാഴ്ച കേൾക്കും.
ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിര്‍ണയിച്ച അഞ്ചു ലക്ഷം ഏകീകൃത ഫീസിനെ ചോദ്യം ചെയ്ത് മാനേജ്മെന്റുകള്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതി വാദം കേട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."