പട്ടാമ്പി-പുലാമന്തോള്‍ റോഡ് തകര്‍ച്ച യൂത്ത്ലീഗ് പ്രതിഷേധവലയം തീര്‍ക്കുമെന്ന്
പട്ടാമ്പി: പട്ടാമ്പി - പുലാമന്തോള്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 25ന് വെകുന്നേരം അഞ്ചു മണിക്ക്് കൊപ്പം സെന്ററില്‍ പ്രതിഷേധ വലയം തീര്‍ക്കാന്‍ മുസ്ലിം യൂത്ത്ലീഗ് നിയോജകമണ്ഡലം പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.
റോഡ് തകര്‍ന്നിട്ട് മാസങ്ങളായി അറ്റകുറ്റപ്പണി പോലും നടക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. റോഡ് ടാറിങ്ങില്‍ വന്‍ അഴിമതിയും ക്രമക്കേടും ആരോപിച്ച വിജിലന്‍സ് കേസ് എങ്ങുമെത്താതെ നില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം നിയമസഭയില്‍ വകുപ്പു മന്ത്രി പറഞ്ഞത് വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയാലല്ലാതെ ഒരു പ്രവൃത്തിയും ചെയ്യാന്‍ കഴിയില്ലെന്നാണ്. വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയതാണ്. എന്നിട്ടും റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നത് കരാറുകാരനെ രക്ഷിക്കാന്‍ വേണ്ടിയാണ്. സര്‍ക്കാരിനെ കരാറുകാരന് സ്വാധീനിച്ചിരിക്കുകയാണ്.
അന്വേഷണ റിപ്പോര്‍ട്ട് ബോധപൂര്‍വം താമസിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ദുരൂഹതയുണ്ടെന്നും യോഗം ആരോപിച്ചു. ശങ്കരമംഗലം മുസ്ലിംലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗം സി.എ സാജിത് ഉദ്ഘാടനം ചെയ്തു. സി.എ റാസി അധ്യക്ഷനായി.
വി.പി ഫാറൂഖ് മാസ്റ്റര്‍, കെ.എ റഷീദ്, ടി. മുജീബ്, കെ. സദഖത്തുള്ള, ഹനീഫ കൊപ്പം, ഇസ്മായില്‍ വിളയൂര്‍, വി.എം ഷരീഫ്, കെ.എം.എ ജലീല്‍, വി.കെ സൈനുദ്ദീന്‍, പി. ഷഫീഖ്, അഷ്റഫ് കരിങ്ങനാട്, കെ. ഷഫീഖ്, ടി.പി ഹസ്സന്, മുഹമ്മദ് സുഹൈല്‍, കെ. മുഹമ്മദ് ഷാഫി, പി.എം സൈഫുദ്ദീന്, കെ. അബ്ദുറഹിമാന്, കെ. ഷരീഫ് മാസ്റ്റര്‍, പി.കെ.എം ഷഫീഖ്, പി.ടി.എം ഷഫീഖ്, യു.കെ ഷറഫുദ്ദീന്, റഷീദ് മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."