എസ്.ബി.ഐ ജീവനക്കാരുടെ സമരം: സമര സഹായസമിതി മാര്‍ച്ച് നടത്തി
തിരുവനന്തപുരം: എസ്.ബി.ടി, എസ്.ബി.ഐ ലയനത്തെ തുടര്‍ന്ന് ജനങ്ങളും ജീവനക്കാരും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയിസ് അസോസിയേഷന്റെ അഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയന്‍ സംയുക്ത സമര സഹായ സമിതി ജനകീയ മാര്‍ച്ച് നടത്തി.
പുളിമൂട് ജങ്ഷനില്‍ നിന്ന് ആരംഭിച്ച ജാഥ എസ്.ബി.ഐ ഗ്യാസ് ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതു യോഗം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവിന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലയനത്തെ തുടര്‍ന്ന് ശാഖകളുടെ അടച്ചുപൂട്ടലും സേവന നിരക്കുകളുടെ വര്‍ധനവും ബാങ്ക് ഇടപാടുകാരെ പ്രതികൂലമായി ബാധിച്ചു എന്ന് പന്ന്യന്‍ രവിന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇടപാടുകാര്‍ക്ക് മികച്ച സേവനം നല്‍കേണ്ട ജീവനക്കാരെ മാനദണ്ഡങ്ങള്‍ ഇല്ലാതെ സ്ഥലം മാറ്റുന്നതും ട്രേഡ് യൂണിയന്‍ അവകാശങ്ങളെ മനിക്കാത്തതും മാനേജ്‌മെന്റ് കാണിക്കുന്ന നീതികേടാണ് എന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നില്ലെങ്കില്‍ സമരം ഏറ്റെടുത്ത് കൂടുതല്‍ വ്യാപിപ്പിക്കുമെന്നും പന്ന്യന്‍ രവിന്ദ്രന്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി. പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ , എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കരദാസ്, സമരസഹയസമിതി കണ്‍വീനര്‍ എം. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."