താമരശ്ശേരി ചുരത്തില്‍ അപകട പരമ്പര
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വീണ്ടും അപകടം. ചരക്ക് ലോറിയും കണ്ടെയ്നറുമാണ് റോഡിലെ കുഴിയില്‍ വീണ് മറിഞ്ഞത്. ഞായറാഴ്ച രാത്രി രണ്ടരയോടെ ഏഴാം വളവില്‍ മൈസൂരുവില്‍ നിന്ന് വളം കയറ്റി വന്ന ചരക്ക് ലോറി റോഡിലെ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ചിപ്പിലിത്തോട്ടില്‍ കണ്ടയ്നര്‍ ലോറിയും കുഴിയില്‍ വീണ് റോഡരികിലെ കാനയിലേക്ക് മറിഞ്ഞു.ഞായറാഴ്ച രാവിലെ ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന സ്കാനിയ ബസ് മൂന്നാം വളവില്‍ കുഴിയില്‍ ചാടി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു.
ഈ ബസിന് മുകളിലേക്ക് റോഡരികിലെ മരം പൊട്ടി വീഴുകയും ചെയ്തു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പൊലിസും സ്ഥലത്തെത്തി ചരക്ക് ലോറിയില്‍ നിന്നും വളം മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം അപകടത്തില്‍പ്പെട്ട വാഹനം റോഡില്‍ നിന്ന് നീക്കം ചെയ്തു . പുലര്‍ച്ചയോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. റോഡിന്റെ ശോച്യാവസ്ഥ കാരണം ചുരത്തില്‍ ചെറുതും വലുതുമായ അപകടങ്ങളും ഗതാഗത തടസവും നിത്യ സംഭവമായി മാറിയിരുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."