ദിലീപിനെതിരെ കൂടുതല്‍ തെളിവുമായി പൊലിസ്; ജാമ്യാപേക്ഷയില്‍ വാദം തുടരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. അങ്കമാലി കോടതിയില്‍ ദിലീപിന് ജാമ്യം നല്‍കുന്നതിനെ പൊലിസ് എതിര്‍ക്കും. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. വീഡിയോ കോണ്ഫറന്സിങിലൂടെയാകും ദിലീപിനെ കോടതിക്ക് മുന്നില്‍ ഹാജരാക്കുക.
അതേസമയം, കേസില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. 2013 മാര്‍ച്ച് 13ന് ദിലീപും സുനില്‍കുമാറും അബാദ് പ്ലാസയില്‍ കൂടിക്കാഴ്ച നടത്തിയതിന് സാക്ഷികളുണ്ടെന്നാണ് പൊലിസ് പറയുന്നത്. ഇതുസംബന്ധിച്ച തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറും.
ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെകുറിച്ച് സൂചന ലഭിച്ചു. ഫോണ്‍ കണ്ടെത്തേണ്ടതുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടും.
തുറന്ന കോടതിയില്‍ വിചാരണ മദ്ധ്യേ പറയാന്‍ കഴിയാത്ത തെളിവുകളാണ് മുദ്രവച്ച കവറില്‍ നല്‍കുന്നത്.
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധിയും ഇന്നു തന്നെ ഉണ്ടാവും. കഴിഞ്ഞ വെളളിയാഴ്ച ദിലിപീന്റെ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ച് വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."